ലാബെല്ല
ചായങ്ങൾ വാരിത്തൂവി....
ഈ കാലം നീർത്തും മേടിൽ ആരോ ...
തമ്മിൽ ഇനി നാം തുണമരമായ് ..മാറാം
സ്നേഹപുൽക്കൂട്ടിൽ മണിമുറ്റം നീളെ
വാതിൽക്കൽ വീണ്ടും വന്നേ ....
കൺകാണാ ദൂരം പോകും കാലം...
ആ സ്മരണകൾ നീർമണികളായ് ഈ ലതകളിൽ
തോരാതെ പെയ്യും മെല്ലേ...
ലാബേലാ ....ലാബേലാ ....ലാബേലാ ....ലാബേലാ
ഒരു കടൽക്കനവുകളായ് മണൽ വഴികളിലായ്
പാറും വെയിൽത്തുമ്പികൾ...
ഒരു കഥ എഴുതുകയായ് ഇലകളിൽ മഴലിപികൾ
ആരാരും കാണാതെയോ ....
മുറിയും ഇതളാകെയും തിരികെ ചേരും പതിയേ
പറവയാം നിൻ ചിറകിലേറി
വാനങ്ങൾ തേടാമിനിയോരോ ദിനവും
ചായങ്ങൾ വാരിത്തൂവി....
ഈ കാലം നീർത്തും മേടിൽ ആരോ ...
തമ്മിൽ ഇനി നാം തുണമരമായ് ..മാറാം
സ്നേഹപുൽക്കൂട്ടിൽ മണിമുറ്റം നീളെ
വാതിൽക്കൽ വീണ്ടും വന്നേ ....
കൺകാണാ ദൂരം പോകും കാലം...
ആ സ്മരണകൾ നീർമണികളായ് ഈ ലതകളിൽ
തോരാതെ പെയ്യും മെല്ലേ...
ലാബേലാ ....ലാബേലാ ....ലാബേലാ ....ലാബേലാ
* Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM