കാമിനി നീ രാഗിണീ നീ

കാമിനി നീ രാഗിണീ നീ
നാഗം പോലെ നാണം പോലെ
ആടിവാ നിന്നിലെ താരുണ്യം തൂകിവാ
കാമിനീ നീ രാഗിണീ നീ

നീലനീല രാവില്‍ ഇതളാര്‍ന്ന സൂനമേ
നീയെന്‍ മെയ്യില്‍ പെയ്യു ചുണ്ടിന്‍ രാഗങ്ങള്‍
നീയെന്നുള്ളില്‍ ചാര്‍ത്തു നെഞ്ചിന്‍ താളങ്ങള്‍
മദതരളിതയായ് മണിനിനദവുമായ്
ഈ നിശയിലൊഴുകി പ്രിയദേ നീ വാ വാ
കാമിനീ നീ രാഗിണീ നീ

പഞ്ചബാണനാലെ ഉരുവായ ശില്‍പ്പമേ
നിന്നില്‍ പടരുവാന്‍ എനിക്കു മോഹം
മുന്നില്‍ അഴകുകള്‍ തുളുമ്പും നേരം
നറുലഹരിയുമായ് മധുമുകുളവുമായ്
എന്നുള്ളിൽ പുളകക്കൊടിയേ നീ വാ

കാമിനി നീ രാഗിണീ നീ
നാഗം പോലെ നാണം പോലെ
ആടിവാ നിന്നിലെ താരുണ്യം തൂകിവാ
കാമിനീ നീ രാഗിണീ നീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kamini nee ragini nee

Additional Info

Year: 
1985

അനുബന്ധവർത്തമാനം