ഒരു സ്വപ്നഹംസം
Music:
Lyricist:
Singer:
Raaga:
Film/album:
ഒരു സ്വപ്നഹംസം തൂവല്‍ നീര്‍ത്തും വേളയില്‍
കിളി പാടുമീ സുമവേദിയില്‍
കതിരാടുമീ കുളിര്‍ വീചിയില്‍
വിടരുന്നു രാഗ ജാലം അരികത്തു നീ വരുമ്പോള്‍ (ഒരു സ്വപ്ന...)
മണ്ണില്‍ വിണ്ണിന്‍ മാല്യങ്ങള്‍ കണ്ണില്‍ കണ്ണിന്‍ ബിംബങ്ങള്‍
മോഹം മാറും നേരം
പൂവില്‍ പൂവിരിയും തേനില്‍ തേനലിയും
മഞ്ഞില്‍ മഞ്ഞുരുകും പോലെ മെല്ലെ
നമ്മള്‍..തമ്മില്‍..ചേരുമ്പോള്‍.. (ഒരു സ്വപ്ന...)
ഓളം പുല്‍കും ഓരങ്ങള്‍ പ്രാണന്‍ മീട്ടും നാദങ്ങള്‍
ദാഹം കൂടും നേരം
വര്‍ണ്ണ രാജികളില്‍ പ്രേമ വാഹിനിയില്‍
രാഗ വാരിധിയില്‍ ഉള്ളം മുങ്ങി
ഞാന്‍ നിന്‍..മാറില്‍ ..ചായുമ്പോള്‍ (ഒരു സ്വപ്ന...)---
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Oru swapna hamsam
Additional Info
ഗാനശാഖ: