മാമലക്കണ്ടം
തന്താനെ തന്താനെ തന്താനെ ..ഓ
തന്താനെ തന്താനെ തന്താനെ
മാമലക്കണ്ടം ഗ്രാമം മലയോര ഗ്രാമം
മണ്ണിനായ് മക്കൾ പണ്ട് കുടിയേറിയ ഗ്രാമം
മാമലക്കണ്ടം ഗ്രാമം മലയോര ഗ്രാമം
മണ്ണിനായ് മക്കൾ പണ്ട് കുടിയേറിയ ഗ്രാമം
ഈറ്റ വെട്ടി ഇലമേഞ്ഞും ഈറക്കുടിലുകൾ തീർത്തും
കാട്ടുമരച്ചില്ലകളിൽ കാവൽമാടം തീർത്തും
നാട്ടു നനച്ച വിളകൾ കണ്ണിൻ
മണിപോലെ കാത്തൊരു ഗ്രമം ..
ചാമപ്പാറ താലിപ്പാറ കൊയ്നിപ്പാറ മുനിപ്പാറ
ചേരുന്നൊരു നാടാണേ മാമലനാട്
മാമലക്കണ്ടം ഗ്രാമം മലയോര ഗ്രാമം
മണ്ണിനായ് മക്കൾ പണ്ട് കുടിയേറിയ ഗ്രാമം
ഓരുവെള്ളം തേടിപ്പോകും ആനക്കൂട്ടം
കാടിറങ്ങി എത്തും ചൂരുള്ളൊരു മലനാട്
ഒരു ചുറ്റിയെത്തും ശീതക്കാറ്റിൻ താരാട്ടിൽ മൂളാം
കാടുണർന്നു പാടും പാട്ടുള്ളൊരു മലനാട്
മാമലക്കണ്ടം ഗ്രാമം മലയോര ഗ്രാമം
മണ്ണിനായ് മക്കൾ പണ്ട് കുടിയേറിയ ഗ്രാമം
തന്താനെ തന്താനെ തന്താനെ...ആ ..
തന്താനെ .....
നേരറിഞ്ഞു വിത്തുവിതയ്ക്കും മാനുഷനുള്ളിൽ
നൂറുമേനി നന്മകൾ വിളയും ഒരു മലനാട്
മാരിയും മഞ്ഞും വെയിലും കോടക്കറും എന്നും
മാനസങ്ങളിൽ കുളിരാക്കിയൊരീ മലനാട്
മാമലക്കണ്ടം ഗ്രാമം മലയോര ഗ്രാമം
മണ്ണിനായ് മക്കൾ പണ്ട് കുടിയേറിയ ഗ്രാമം
ഈറ്റ വെട്ടി ഇലമേഞ്ഞും ഈറക്കുടിലുകൾ തീർത്തും
കാട്ടുമരച്ചില്ലകളിൽ കാവൽമാടം തീർത്തും
നാട്ടു നനച്ച വിളകൾ കണ്ണിൻ
മണിപോലെ കാത്തൊരു ഗ്രമം ..
ചാമപ്പാറ താലിപ്പാറ കൊയ്നിപ്പാറ മുനിപ്പാറ
ചേരുന്നൊരു നാടാണേ മാമലനാട്
മാമലക്കണ്ടം ഗ്രാമം മലയോര ഗ്രാമം
മണ്ണിനായ് മക്കൾ പണ്ട് കുടിയേറിയ ഗ്രാമം
കുടിയേറിയ ഗ്രാമം ..കുടിയേറിയ ഗ്രാമം ..
* Lyrics provided here are for public reference only...Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM.