നിലാമഴ
നിലാമഴ പെയ്തതും തോർന്നതുമറിയാതെ
രാക്കുയിൽ പാട്ടിൽ.. അലിയാതെ
എങ്ങുപോയ് കിളിമകൾ എന്നറിയാതെ
എങ്ങുപോയ് കിളിമകൾ എന്നറിയാതെ
ഈ കിളിക്കൂട്ടിലാരും ഉറങ്ങാതെ
ചിലയ്ക്കാതെ ചിറകടിക്കാതെ...
നിലാമഴ പെയ്തതും തോർന്നതുമറിയാതെ
രാക്കുയിൽ പാട്ടിൽ.. അലിയാതെ
കൂടുവിട്ട കിളിമകൾ ദൂരേയ്ക്കു പറന്നുവോ
കാടിനുള്ളിലേത് പഞ്ജരങ്ങളിൽ ചേക്കേറിയോ
ആരോ വിരിച്ചിട്ട വലയൊന്നിൽ വീണുവോ
തൂവലൊടിഞ്ഞുയരാൻ ആവാതെ തേങ്ങിയോ
ചിലയ്ക്കുന്നുവോ അവൾ ചിറകടിക്കുന്നവോ
നിലാമഴ പെയ്തതും തോർന്നതുമറിയാതെ
രാക്കുയിൽ പാട്ടിൽ.. അലിയാതെ ...
നോട്ടമിട്ട വയൽമണി തേടാതെ താതൻ
കാത്തിരുന്നു പൊൻമകൾ കൂടണയുന്നതോർത്ത്
ആരും കലപില പറയാത്തൊരീ കൂടിൻ
ശൂന്യത മാറ്റുവാൻ മണിക്കൊഞ്ചൽ വന്നീല
കിളിക്കൂട്ടുകാർ പോലും സാന്ത്വനമേകീല
നിലാമഴ പെയ്തതും തോർന്നതുമറിയാതെ
രാക്കുയിൽ പാട്ടിൽ.. അലിയാതെ
എങ്ങുപോയ് കിളിമകൾ എന്നറിയാതെ
എങ്ങുപോയ് കിളിമകൾ എന്നറിയാതെ
ഈ കിളിക്കൂട്ടിലാരും ഉറങ്ങാതെ
ചിലയ്ക്കാതെ ചിറകടിക്കാതെ...
നിലാമഴ പെയ്തതും തോർന്നതുമറിയാതെ
രാക്കുയിൽ പാട്ടിൽ.. അലിയാതെ
* Lyrics provided here are for public reference only...Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM.