ഇനിയത്തെ പഞ്ചമിരാവിൽ

ആ... ആ... ആ... 

ഇനിയത്തെ പഞ്ചമിരാവിൽ
ഇതൾ വിരിയും പൂനിലാവിൽ
ഇതിലേ ഞാനൊരു ദേവദൂതനെ
എതിരേൽക്കും - ഞാനെതിരേൽക്കും
(ഇനിയത്തെ...)

ഒരു വിവാഹമാല്യം ഞാനാ
തിരുമാറിൽ ചാർത്തിക്കും (2)
കിനാവിന്റെയിളനീർക്കുമ്പിൾ
കാഴ്ച്ച വെയ്ക്കും - മുമ്പിൽ 
കാഴ്ച്ച വെയ്ക്കും ഓഹോഹോഹോ.. ആ.. 
(ഇനിയത്തെ...)

ഒരു വികാരപുഷ്പം ചൂടി
ഉടലാകെ കുളിർ കോരും (2)
മനസ്സിന്റെ മന്മഥ സദനം
അലങ്കരിക്കും - ഞങ്ങൾ 
അലങ്കരിക്കും ഓഹോഹോഹോ.. ആ.. 
(ഇനിയത്തെ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Iniyathe panchami raavil

Additional Info

അനുബന്ധവർത്തമാനം