ഈയിടെ പെണ്ണിനൊരു മിനുമിനുപ്പ്

ഈയിടെ പെണ്ണിനൊരു മിനുമിനുപ്പ്
ഇളം കവിളില്‍ തുടുതുടുപ്പ്
നെഞ്ചില്‍ - ഇതുവരെയില്ലാത്ത പെടപെടപ്പ്
ഈയിടെ പെണ്ണിനൊരു മിനുമിനുപ്പ്
ഇളം കവിളില്‍ തുടുതുടുപ്പ്
നെഞ്ചില്‍ - ഇതുവരെയില്ലാത്ത പെടപെടപ്പ്
ഈയിടെ പെണ്ണിനൊരു മിനുമിനുപ്പ്

ചൂതാടും - മിഴികളുമായ് ചുരുണ്ട മുടികളുമായ്
ചൂതാടും മിഴികളുമായ് ചുരുണ്ട മുടികളുമായ്
വന്നൂ  മനസ്സു ചോദിച്ചു മധുരം മേടിച്ചു
മയക്കിയെടുത്തവനാരുപെണ്ണേ - നിന്നെ
മയക്കിയെടുത്തവനാരുപെണ്ണേ -
ആരു പെണ്ണേ

ഈയിടെ പെണ്ണിനൊരു മിനുമിനുപ്പ്
ഇളം കവിളില്‍ തുടുതുടുപ്പ്
നെഞ്ചില്‍ - ഇതുവരെയില്ലാത്ത പെടപെടപ്പ്
ഈയിടെ പെണ്ണിനൊരു മിനുമിനുപ്പ്

ദാഹിക്കും - ഹൃദയവുമായ്  തനിച്ചു കഴിയുമ്പോള്‍
ദാഹിക്കും ഹൃദയവുമായ് നീ  തനിച്ചു കഴിയുമ്പോള്‍
നിന്റെ - കിളുന്നുചുണ്ടിലെ മണിയമ്പൂവുകള്‍
കിള്ളിയെടുത്തവനാരുപെണ്ണേ - ഇന്ന്
കിള്ളിയെടുത്തവനാരുപെണ്ണേ -
ആരുപെണ്ണേ

ഈയിടെ പെണ്ണിനൊരു മിനുമിനുപ്പ്
ഇളം കവിളില്‍ തുടുതുടുപ്പ്
നെഞ്ചില്‍ - ഇതുവരെയില്ലാത്ത പെടപെടപ്പ്
ഈയിടെ പെണ്ണിനൊരു മിനുമിനുപ്പ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Eeyide penninoru

Additional Info

അനുബന്ധവർത്തമാനം