കുപ്പിണിപ്പട്ടാളം നിരനിര

കുപ്പിണിപ്പട്ടാളം നിരനിരെ കുപ്പിണിപ്പട്ടാളം
കുപ്പിണിപ്പട്ടാളം നിരനിരെ കുപ്പിണിപ്പട്ടാളം
കുന്നത്തെക്കൊട്ടാരക്കോട്ടപ്പുറങ്ങളിൽ
കുപ്പിണിപ്പട്ടാളം വെളിച്ചത്തിൻ കുപ്പിണിപ്പട്ടാളം
കുപ്പിണിപ്പട്ടാളം നിരനിരെ കുപ്പിണിപ്പട്ടാളം
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ് എബൗറ്റേൺ

ചന്ദനക്കിണ്ണത്തിൽ മഞ്ഞളരച്ചിട്ട്
കുങ്കുമച്ചാറൊഴിച്ചാരോ
മാനത്തും താഴത്തും മാമലത്തോളത്തും
തൂവിത്തെറിപ്പിക്കുമ്പോഴും
കാച്ചെണ്ണ തേപ്പിച്ച് കാന്താരിപ്പെണ്ണിനെ
കോരിക്കുളിപ്പിക്കുമ്പോഴും
കിക്കിലും കിലുകിലും കിക്കിളിച്ചിരിയുടെ
കുപ്പിണിപ്പട്ടാളം നിരനിരെ കുപ്പിണിപ്പട്ടാളം

പാൽപ്പതപ്പൂനുര തേനലച്ചാർത്തിലെ
നീർച്ചുഴിപ്പൊക്കിളിൽ നിന്നും
ആയിരം താമരപ്പൂക്കൾ വിതയ്ക്കുമീ
പൊൻപുലർ വേളയിൽ പോലും
കൊച്ചരിപ്പല്ലുള്ള കുഞ്ചാളിയമ്മയെ
പൊത്തിത്തുവർത്തുമ്പോൾ പോലും
കൊക്കുടെ കുടുകുടെ കുണ്ടണിക്കളിയുടെ
കുപ്പിണിപ്പട്ടാളം നിരനിരെ കുപ്പിണിപ്പട്ടാളം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kuppinippattaalam niranira

Additional Info

Year: 
1984

അനുബന്ധവർത്തമാനം