കൽക്കണ്ടം ചുണ്ടിൽ

 

കൽക്കണ്ടം ചുണ്ടിൽ കർപ്പൂരം കണ്ണിൽ
കിളിമകളേ..കിളിമകളേ..
പഴമുതിരും ചോലകളിൽ പാടാൻ വാ
കഥ പറയാൻ വാ
പാടാൻ വാ  കഥ പറയാൻ വാ
കൽക്കണ്ടം ചുണ്ടിൽ കർപ്പൂരം കണ്ണിൽ

അല്ലിയോ ഇല്ലിയോ പൂത്തുലഞ്ഞ പൂമണം (2)
അങ്ങു ദൂരെ നിന്നേതോ തെന്നലേറ്റു വാങ്ങുമ്പോൾ (2)
ആ സുഗന്ധവാഹിയിൽ ഊയലായാടുവാൻ
പിഞ്ചിളം തൂവലേ നെഞ്ചിൽ മോഹമില്ലയോ
കൽക്കണ്ടം ചുണ്ടിൽ കർപ്പൂരം കണ്ണിൽ

ആഴിയും ഊഴിയും ഒന്നോടൊന്നു ചേർന്നതും (2)
മേലെ നിന്നു പൂവാനം മഞ്ഞുനീർ കുടഞ്ഞതും (2)
ഈ നിറഞ്ഞ സന്ധ്യയും തെന്നലിൻ കൊഞ്ചലും
ഓർമ്മയിൽ പൂവിടും ജീവനുള്ള നാൾ വരെ 
കൽക്കണ്ടം ചുണ്ടിൽ കർപ്പൂരം കണ്ണിൽ
കിളിമകളേ..കിളിമകളേ..
പഴമുതിരും ചോലകളിൽ പാടാൻ വാ
കഥ പറയാൻ വാ
പാടാൻ വാ  കഥ പറയാൻ വാ

   
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kalkkandam chundil

Additional Info

അനുബന്ധവർത്തമാനം