ഏനൊരുവൻ

ഏനൊരുവൻ മുടിയഴിച്ചിങ്ങാടണ്
കാരിരുമ്പ് കരിമ്പനയായാടണ് 
കാറ്റുകണക്കേനെ തൊട്ട് പാടെടീ 
നീറ്റു കരിമേഘപെണ്ണായാടെടീ 

ഏനൊരുവൻ മുടിയഴിച്ചിങ്ങാടണ്
കാരിരുമ്പ് കരിമ്പനയായാടണ് 
കാറ്റുകണക്കേനെ തൊട്ട് പാടെടീ 
നീറ്റു കരിമേഘപെണ്ണായാടെടീ 

വിത്തു മുളയാത്ത നാടു നാടല്ല 
ചൊട്ട വിടരാത്ത തെങ്ങു തെങ്ങല്ല          
ചന്ദിരനില്ലാത്ത രാവു രാവല്ലാ 
വീടുവിട്ടു നാടും വിട്ടു പോരെടീ 
മരണം ചെയ്തോരു ദൂരെ പായണ് 
തോരണമിങ്ങാരു വന്നു തൂക്കണ് 
ജീരക ചെമ്പാവ് ഞാറു നോക്കണ് 
ചേലണിഞ്ഞു നീ പതിയേ പൂക്കണ്   

പച്ച പൊടിയാത്ത മണ്ണു മണ്ണല്ല.. മണ്ണല്ല.. 
കച്ചയുലയാത്ത പെണ്ണു പെണ്ണല്ല.. ഓ..
കുട്ടി കരയാത്ത വീടു വീടല്ല.. വീടല്ല..
കൂടുവിട്ടു കൂട്ടും വിട്ടു പോരെടീ.. പോരെടീ..
പാട്ടിലേതു മരനീരിൻ ചുഴലിയോ.. ചുഴലിയോ..
നീട്ടിയതു പനനൊങ്കിൻ ലഹരിയോ.. ലഹരിയോ..
തെന്മലയും വടമലയും ചോക്കണ്
ചോലമരമായും നീയും കായ്ക്കണ്
         
ഏനൊരുവൻ മുടിയഴിച്ചിങ്ങാടണ്
കാരിരുമ്പ് കരിമ്പനയായാടണ് 
കാറ്റുകണക്കേനെ തൊട്ട് പാടെടീ 
നീറ്റു കരിമേഘപെണ്ണായാടെടീ 
നീറ്റു കരിമേഘപെണ്ണായാടെടീ 
നീറ്റു കരിമേഘപെണ്ണായാടെടീ..
  

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Enoruvan