മാനത്തുദിക്കണ

മാനത്തുദിക്കണ ചന്ദിരനെപ്പോലെ
ചന്തമുള്ളയെൻ കുറവാ
ചങ്കു പിടക്കുന്നതെന്തിനെന്നോ
നിന്നോടൊപ്പം ചേർന്നീടുവാനോ

കാറ്റ് പറഞ്ഞു പരത്തണ്
ആഹാ കുഞ്ഞോളം തേവി തുടിക്കണ്‌
കളിചിരി കൊഞ്ചുന്ന ചെറുമികൾ പാടത്ത്
പാട്ടുകൾ പാടി നടക്കണ്

ചൊപ്നം കണ്ടു നടക്കണതെന്തേ
മാനത്ത് കുളിര് പടർന്നേ
മഴവില്ലിൻ മാരി തെളിഞ്ഞേ
നെഞ്ചിൽ ച്യൂര്യനുദിച്ചേ ..ഹാ ...ഹാ  

മാനത്തുദിക്കണ ചന്ദിരനെപ്പോലെ
ചന്തമുള്ളയെൻ കുറവാ
ചങ്കു പിടക്കുന്നതെന്തിനെന്നോ
നിന്നോടൊപ്പം ചേർന്നീടുവാനോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manathudikkana

Additional Info

Year: 
2018

അനുബന്ധവർത്തമാനം