പേടിയെന്തിന് ആകാശത്തോളം

പേടിയെന്തിന് ആകാശത്തോളം
പേരാൽപ്പോലെ വളർന്നവരല്ലേ നാം
പേടിയെന്തിന് ആകാശത്തോളം
പേരാൽപ്പോലെ വളർന്നവരല്ലേ നാം
പോക്കുവെയിൽ നാളം പോലെ
ഉള്ളിലെങ്ങും തീ തിളക്കമോർത്തുവച്ചവരല്ലോ നാം  
മണ്ണാകും മുൻപേ നാം വിണ്ണോളം കാര്യങ്ങൾ
ഉള്ളാലെ എന്നാലേ ചെയ്തുതീർക്കും
കുഞ്ഞുറുമ്പിൻ മിഴിയിലും നമ്മൾ
പുലരിതൻ മിന്നൽ കാണും
നമ്മളും വെളിച്ചമാകും പേടിയാകും ഇരുട്ടക്കറ്റും
തീ വെളിച്ചമാകും പോർ വെളിച്ചമാകും
തീ വെളിച്ചമാകും പോർ വെളിച്ചമാകും
തീ വെളിച്ചമാകും പോർ വെളിച്ചമാകും
തീ വെളിച്ചമാകും പോർ വെളിച്ചമാകും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pediyenthinu akashatholam

Additional Info

Year: 
2018

അനുബന്ധവർത്തമാനം