എന്തിനോ കണ്ണേ (F)
വീണുടയുന്നു കിനാച്ചെപ്പ്
ദൂരെമറഞ്ഞു നിലാമുത്ത്
പൂക്കളിൽ നിന്ന് പരാഗം പോൽ ഉതിരുന്നുയിരേ
ഈ വഴി തീരുകയാണിങ്ങ്
വാർമൊഴി മായുകയാണിങ്ങ്
നീർമിഴിയോടിനി നാമെങ്ങ് പിരിയും ഉയിരേ
നെഞ്ചോരം മുറിയും സ്മൃതിതൻ മുനയാൽ
കണ്ണിൽ കണ്ണിൽ ഇരുളായ് ഇനിയെന്നുയിരേ
ആരാരോ എഴുതും മന്ത്രമായക്കളത്തിൽ
നീയും ഞാനും കരുവായ് പിടയും ഉയിരേ
എന്തിനോ കണ്ണേ…. എങ്ങു നീ കണ്ണേ
എന്തിനോ കണ്ണേ…. എങ്ങു നീ കണ്ണേ
അടരുകയോ.. അകലുകയോ
എന്തിനോ കണ്ണേ…. എങ്ങു നീ കണ്ണേ
എന്തിനോ കണ്ണേ…. എങ്ങു നീ കണ്ണേ
അടരുകയോ.. അകലുകയോ....
പോയൊരു ദിനമത്
ജീവനിലുരുകിയലാവകളാകെ നീറിയ നോവിൽ
ആകെ എറിയണ പാഴില ഞാൻ...
ഉയിരേ ഉയിരേ..,,
ജീവിത കഥയിത് തൂവിരലെഴുതണ്
പാകിയ മണലിൽ പാതിയിൽ വെച്ചത്...
തിരയടി മായ്ക്കണ കാണാ വാക്കുളായിയ്
ഉയിരേ..
എന്റെ ജനലഴി തുറക്കേ….
വെള്ളി നിലവായ് നീ ചിരിക്കെ..
നിന്നെ എങ്ങനെ മറക്കാൻ ഉയിരേ
മറുമൊഴി ഇടറുകയോ ഇരുവഴി പിരിയേ
ഈ മഴ പൊഴിയേ….. ഉയിരേ
നെഞ്ചോരം മുറിയും.. സ്മൃതിതൻ മുനയാൽ
കണ്ണിൽ കണ്ണിൽ ഇരുളായ് ഇനിയെന്നുയിരേ
ആരാരോ എഴുതും മന്ത്രമായക്കളത്തിൽ.....
നീയും ഞാനും കരുവായ് പിടയും ഉയിരേ....
വീണുടയുന്നു കിനാച്ചെപ്പ്....
ദൂരെമറഞ്ഞു നിലാമുത്ത്..
പൂക്കളിൽ നിന്ന് പരാഗം പോൽ ഉതിരുന്നുയിരേ
ഈ വഴി തീരുകയാണിങ്ങ്....
വാർമൊഴി മായുകയാണിങ്ങ്
നീർമിഴിയോടിനി നാമെങ്ങ്
പിരിയും ഉയിരേ....
എന്തിനോ കണ്ണേ… എങ്ങു നീ കണ്ണേ
എന്തിനോ കണ്ണേ… എങ്ങു നീ കണ്ണേ
അടരുകയോ അകലുകയോ.....
എന്തിനോ കണ്ണേ… എങ്ങു നീ കണ്ണേ…
അടരുകയോ.. അകലുകയോ..
എന്തിനോ കണ്ണേ എങ്ങു നീ കണ്ണേ
എന്തിനോ കണ്ണേ എങ്ങു നീ കണ്ണേ
അടരുകയോ അകലുകയോ