മേലെ ശൂന്യാകാശം

മേലെ ശൂന്യാകാശം ചുവടെ നീളും ഭൂമി
വാനിൻ മോഹക്കിണ്ണം ആരോ കൊണ്ടേ പോയേ
അവനെ ഇരുമിഴി തേടി അലയും പലകോണിൽ
മനസ്സിൽ ഒരു മുഖമല്ലോ മിന്നുന്നെന്നും കണ്ടെത്താനാവാതെ
മാനം കാക്കനായി കളിയാട്ടം  
ഓരോ വേഷം മാറി ഇനി ഓട്ടം
മേലെ ശൂന്യാകാശം ചുവടെ നീളും ഭൂമി
വാനിൻ മോഹക്കിണ്ണം ആരോ കൊണ്ടേ പോയേ

ഇരുവരുമയ്യോ ഇരുകര പോലെ ഇനിയും ചേരുന്നില്ലേ...
അടവുകളോരോന്നെ അടിമുടി പാളുന്നെ
വരണേ ബൂമറാങ്ങായ് ...
തേടണ വള്ളി കാലില് വന്നേ.. രണ്ടും കാണുന്നില്ലേ
ആരും കാണാതെ നീ.. അകലേക്കോ മായുന്നുവോ
ഇരതേടും പുലിപോലെ മടിയാതെ ഇടറാതെ
പോരുതു സമയം കളയാതെ ...
മാനം കാക്കനായി കളിയാട്ടം....  
ഓരോ വേഷം മാറി..ഇനി ഓട്ടം
മേലെ ശൂന്യാകാശം ചുവടെ നീളും ഭൂമി
വാനിൻ മോഹക്കിണ്ണം ആരോ കൊണ്ടേ പോയേ

വഴിയരികെങ്ങോ ചെറുചിരി കണ്ടാൽ ഒരുവൻ കൂടെപ്പോകും
അവനവനെ തന്നെ കെണിയിൽ വീഴ്ത്തുന്നു
അവനും കൂടെക്കൂടെ ...
തലയില് തൊപ്പി വരണത് നോക്കി  
ഇനിയും കാവൽ നിൽപ്പാ....
മാനം മുട്ടും ആശാ കുഴിയാനക്കൊപ്പം വാശി
ഗതിവേഗം കുറയല്ലേ ചുവടൊന്നും പിഴയല്ലേ
അണയൂ സമയം കളയരുതേ
മാനം കാക്കനായി കളിയാട്ടം  
ഓരോ വേഷം മാറി ഇനി ഓട്ടം
മേലെ ശൂന്യാകാശം ചുവടെ നീളും ഭൂമി
വാനിൻ മോഹക്കിണ്ണം ആരോ കൊണ്ടേ പോയേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mele shoonyakasham