ഗാനമേ ഉണരൂ - M
ഗാനമേ ഉണരൂ - ദുഃഖ
രാഗമേയുണരൂ
മോഹമുറിവുകൾ സ്വരങ്ങൾ തൂവും
പ്രാണമുരളികയിൽ
ഗാനമേ ഉണരൂ - ദുഃഖ
രാഗമേയുണരൂ
പ്രഭാതഭംഗികൾ കാണുന്നു ഞാൻ
ഭൂപാളരാഗത്തിൽ കൂടി
വസന്തമേളയിൽ മുങ്ങുന്നു ഞാൻ
മലർമാരുതനെ പുൽകി
എനിക്കു നിറങ്ങളെൻ നൊമ്പരത്തിൻ
ഭാവഭേദങ്ങൾ (ഗാനമേ...)
നിരാശയെന്തന്നെറിയുന്നു ഞാൻ
നിശയിൽ പകലിനെ നോക്കി
നിർവൃതിതൻ കഥ തിരയുന്നു ഞാൻ
നിത്യവുമവൾതൻ വഴിയിൽ
പതിയെപ്പതിയെ കേൾക്കാമവൾതൻ
പാദതാളങ്ങൾ (ഗാനമേ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Gaaname unaroo - M
Additional Info
Year:
1983
ഗാനശാഖ: