ഞാൻ നിനക്കാരുമല്ല
ഞാൻ നിനക്കാരുമല്ല നീയെനിക്കാരുമല്ല
സൂര്യതാരത്തിൻ ചൂടേറ്റുനിൽക്കും
ഭൂമികന്യക പാടുന്നു വീണ്ടും (ഞാൻ..)
എന്റെ സ്നേഹമാം ഭ്രമണപഥത്തിൽ
നിന്റെ സ്വപ്നം ചരിക്കുന്നതില്ലേ
അജ്ഞാതകാന്ത തരംഗങ്ങളാലേ
അന്യോന്യം വാരിപ്പുണരുന്നതില്ലേ
ഇല്ലെന്നു ചൊല്ലുന്ന ഭീരുത്വമേ നീ
ഒന്നിനെ രണ്ടെന്നു കാണുന്നു (ഞാൻ...)
എന്റെ നൊമ്പരം ജ്വലിച്ചുയരുമ്പോൾ
നിന്റെയുള്ളും പിടയുന്നതില്ലേ
ആരാധനാ ദീപമാലിക നീയീ
അന്ധകാരത്തിൽ പടർത്തുന്നതില്ലേ
ഇല്ലെന്നു ചൊല്ലുന്ന ഭീരുത്വമേ നീ
ഒന്നിനെ രണ്ടെന്നു കാണുന്നു (ഞാൻ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Njaan Ninakkarumalla
Additional Info
ഗാനശാഖ: