നീരൊഴുക്കാൻ പിറന്നതല്ലോ ചോല
നീരൊഴുക്കാൻ പിറന്നതല്ലോ ചോല
നിഴൽ വിരിക്കാൻ വിടർന്നതല്ലോ പാല
കണിപ്പൂംകുടമേ മണിപ്പൊൻ വിളക്കേ
നല്ല കാരിയമെന്നാൽ ഒരു കാരണമുണ്ട്
അത് നാടറിയും കാലം വരും നാളേ
നീരൊഴുക്കാൻ പിറന്നതല്ലോ ചോല
നിഴൽ വിരിക്കാൻ വിടർന്നതല്ലോ പാല
ജനകന്റെ പുത്രി സീത
മണ്ണിൽ ജനനം പുണർന്നു ശോഭ
അസുരൻ അമരൻ പിറന്നു അത്
ഈശ്വരൻ വിധിച്ച പാത
നീ പിറന്നത് പോരാടാനല്ലേ മീതെ
ന്യായത്തോടെ ഭൂ വാഴാനല്ലേ
നിന്നെ താരാട്ടുവാൻ പാലൂട്ടുവാൻ
തായായവൾ ഞാനേ
നീരൊഴുക്കാൻ പിറന്നതല്ലോ ചോല
നിഴല്‍ വിരിക്കാന്‍ വിടര്‍ന്നതല്ലോ പാല
ഹൃദയരഞ്ജിനി മീട്ടി മണ്ണിൽ
ഉണരും അഴകു റാണി
മിഴികൾ അയയ്ക്കും ദൂത് അത്
പറയും മൊഴികളേത്
ഞാൻ ഭരിക്കും സാമ്രാജ്യമുണ്ടേ - കാലം
പേർ വിളിക്കും സ്ത്രീ റാണിയെന്ന്
ഇത് നീർ വേഗമേ ആകാശമേ
പാരാകെയും പാട്
നീരൊഴുക്കാൻ പിറന്നതല്ലോ ചോല
നിഴൽ വിരിക്കാൻ വിടർന്നതല്ലോ പാല
കണിപ്പൂംകുടമേ മണിപ്പൊൻ വിളക്കേ
നല്ല കാരിയമെന്നാൽ ഒരു കാരണമുണ്ട്
അത് നാടറിയും കാലം വരും നാളെ
നീരൊഴുക്കാൻ പിറന്നതല്ലോ ചോല
നിഴൽ വിരിക്കാൻ വിടർന്നതല്ലോ പാല