പള്ളിയറയിൽ മല്ലികപ്പൂ നുള്ളി
പള്ളിയറയിൽ മല്ലികപ്പൂ നുള്ളി വിരിക്കാൻ
പള്ളിയറയിൽ മല്ലികപ്പൂ നുള്ളി വിരിക്കാൻ
എന്നെവിട്ട് മറ്റൊരുത്തിയോ
എന്നറയിൽ വന്നുറയും തേൻ
എൻ രാജാ നിൻ റോജാ
ചെമ്പൂവോ പൊന്നോ ഞാനോ ആരോ
പള്ളിയറയിൽ മല്ലികപ്പൂ നുള്ളി വിരിക്കാൻ
പള്ളിയറയിൽ മല്ലികപ്പൂ നുള്ളി വിരിക്കാൻ
നീരണിഞ്ഞ വാനം തന്നിൽ
നീന്തിടുന്ന മേഘമായി
ഞാനിരിക്കെ നീയിരിക്കെ
നാടകങ്ങൾ നൂറുമുണ്ട്
പാദം മുതൽ കൂന്തൽ വരെ
മാരശരം പാഞ്ഞിടാതെ
പള്ളിയറയിൽ മല്ലികപ്പൂ നുള്ളി വിരിക്കാൻ
പള്ളിയറയിൽ മല്ലികപ്പൂ നുള്ളി വിരിക്കാൻ
പാത്രം തന്നിൽ ആലിവച്ചു
കാത്തിരിക്കും കൺകളുണ്ട്
നേത്രം തന്നെ കാഴ്ച വെച്ചു
നോക്കി നിൽക്കും നെഞ്ചമുണ്ട്
മാറിൽ വിരൽ ചേരും വിധം
ഒപ്പം കിളി ഞാനിരിക്കെ
പള്ളിയറയിൽ മല്ലികപ്പൂ നുള്ളി വിരിക്കാൻ
പള്ളിയറയിൽ മല്ലികപ്പൂ നുള്ളി വിരിക്കാൻ
ഏഴിൽ രണ്ടു ലോകമെല്ലാം
എന്റെ രണ്ടു കണ്ണിലുണ്ട്
നീ വിരിഞ്ഞ സ്വർഗ്ഗമെല്ലാം
കൺ വിടർന്ന പെണ്ണിലുണ്ട്
ചോലയിലെ ഓളം പോലെ
പെണ്ണേ നിന്നെ കാത്തിരിക്കെ
പള്ളിയറയിൽ മല്ലികപ്പൂ നുള്ളി വിരിക്കാൻ
പള്ളിയറയിൽ മല്ലികപ്പൂ നുള്ളി വിരിക്കാൻ
എന്നെവിട്ടു മറ്റൊരുത്തിയോ
എന്നറയിൽ വന്നുറയും തേൻ
എൻ രാജാ നിൻ റോജാ
ചെമ്പൂവോ പൊന്നോ ഞാനോ ആരോ
പള്ളിയറയിൽ മല്ലികപ്പൂ നുള്ളി വിരിക്കാൻ
പള്ളിയറയിൽ മല്ലികപ്പൂ നുള്ളി വിരിക്കാൻ
പള്ളിയറയിൽ മല്ലികപ്പൂ നുള്ളി വിരിക്കാൻ