കണ്ണോരം

കണ്ണോരം വെള്ളിത്താരം ചിരി
കാതോരം ഈറൻ തേനായ് മൊഴി
കൊഞ്ചും ചേലോടെ തഞ്ചും പെണ്ണാളെ
നീയാരു ഗ്രാമാംഗനേ...(2)
മണിദീപങ്ങൾ മിഴിനാളങ്ങൾ
അഴകായ് മിന്നും നിന്നിൽ എന്നും  
കാണുംന്നേരം സുഖം ..
സൂര്യനാളമായ് നീ വരുന്നിതാ ..

ചങ്ങാതിയായ് പൂമ്പാറ്റയും
നീയും പുലർവേളയിൽ
മഞ്ഞോളുമീ മൺപാതയിൽ
വന്നീടുമോരോ ദിനം...
മൃദു മഞ്ജീരതാളത്തിലാനന്ദമായ്
സ്നേഹാമൃതം പെയ്തിതാ ..
അഴകായ് മിന്നും നിന്നിൽ എന്നും  
കാണുംന്നേരം സുഖം ..
സൂര്യനാളമായ് നീ വരുന്നിതാ ..

കണ്ണോരം വെള്ളിത്താരം ചിരി
കാതോരം ഈറൻ തേനായ് മൊഴി
കൊഞ്ചും ചേലോടെ തഞ്ചും പെണ്ണാളെ
നീയാരു ഗ്രാമാംഗനേ...(2)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannoram