നോക്കാതെ നോക്കാതെ

നോക്കാതെ നോക്കാതെ കണ്ണിൽ നീ നോക്കാതെ
നാണത്താൽ മുങ്ങിപ്പോകും ഞാനിതാ (2)..
ഒരു സാരംഗിയായ് മനം മീട്ടുന്നിതാ
അതിൻ അല നിന്നെ തിരയുന്നിതാ (2)..
ചെല്ലക്കുളിരല്ലി പൂമുത്തായ്‌
നെഞ്ചിൻ ചിമിഴിന്നും പൂകുന്നെ
ഉള്ളിൽ തിരതുള്ളി പോകുന്നെ
മോഹം നിറനിറയെ (2)..

ഹേ മായാതെ മായാതെ മഞ്ഞിൽ നീ മായാതെ
കാണാതെ വിങ്ങിപ്പോകും ഞാനിതാ (2)..
ഒരു നീർതുള്ളിയായ് സ്വയമുരുകുന്നിതാ
ഒരു ഞൊടിമിന്നിൽ അലിയുന്നിതാ (2)..
ചെല്ലക്കുളിരല്ലി പൂമുത്തായ്‌
നെഞ്ചിൻ ചിമിഴിന്നും പൂകുന്നെ
ഉള്ളിൽ തിരതുള്ളി പോകുന്നെ
മോഹം നിറനിറയെ (2)..

മനസ്സോ എൻ മനസ്സോ മായാമയൂരം പോലെ
നടനമാടുന്നു പ്രാണായമാം
മേഘമരികിലെ കൊന്നപോൽ
നീയില്ലാതെ വയ്യെന്ന് ചൊല്ലുന്നു മെല്ലെ
എൻ ശ്വാസതാളങ്ങളോരോന്നുമേ

ചെല്ലക്കുളിരല്ലി പൂമുത്തായ്‌
നെഞ്ചിൻ ചിമിഴിന്നും പൂകുന്നെ
ഉള്ളിൽ തിരതുള്ളി പോകുന്നെ
മോഹം നിറനിറയെ (2).

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nokkathe nokkkathe

Additional Info

Year: 
2018

അനുബന്ധവർത്തമാനം