ഗോപുരവെള്ളരിപ്രാവുകള്‍ നാം

ഗോപുരവെള്ളരിപ്രാവുകള്‍ നാം നൂപുരം കിലുക്കുന്ന പറവകള്‍ നാം കാലത്തിന്‍ ‌കേശഭാരപ്പീലികള്‍ നാം കലാലയത്തിന്റെ കുളിരുകള്‍ നാം കലാലയത്തിന്റെ കുളിരുകള്‍ നാം (ഗോപുരവെള്ളരി...)

ആയിരം വര്‍ണ്ണച്ചിറകു നീര്‍ത്തി അല്ലിമുളംകുഴല്‍ തേന്‍ ചുരത്തി(2)
ഈ ബോധിവൃക്ഷച്ചുവട്ടില്‍ നമ്മുടെ ആതിരാനൃത്തമിന്നരങ്ങേറ്റം ആതിരാനൃത്തമിന്നരങ്ങേറ്റം (ഗോപുരവെള്ളരി..)

വേടനീപ്പറവകളെ അമ്പെയ്താലും മനുഷ്യരീ പ്രാക്കളേ വളര്‍ത്തിയാലും (2)
ഈ ദേവാലയം നമ്മില്‍ കൊളുത്തിയ ദീപമനശ്വരം പൂത്തുനില്‍ക്കും ദീപമനശ്വരം പൂത്തുനില്‍ക്കും (ഗോപുരവെള്ളരി..)

വാത്മീകിയാക്കും നാം വനവേടനെ വാര്‍മഴവില്‍ക്കുറി ചാര്‍ത്തും വസുന്ധരയെ (2)
വിലങ്ങുകള്‍ പൊട്ടിച്ചു പൊട്ടിച്ചെറിഞ്ഞു നാം വീരശൃംഖല നേടി ജയിച്ചു നില്‍ക്കും വീരശൃംഖല നേടി ജയിച്ചു നില്‍ക്കും (ഗോപുരവെള്ളരി..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Gopuravellari praavukal

Additional Info

Year: 
1980

അനുബന്ധവർത്തമാനം