മുഖക്കുരുക്കവിളിണയിൽ

 

മുഖക്കുരുകവിളിണയിൽ ഓ..ഓ..ഓ..
മുഖക്കുരുകവിളിണയിൽ മുൻ കോപം മുളപ്പിച്ച്
മുത്തുമണി കവിളിണയിൽ പരിഭവം നിറച്ചു വെച്ച്
കൊല്ലാതെ കൊല്ലുമെന്റെ മല്ലാക്ഷീ
പ്രിയ വല്ലഭനോടു നീ പിണങ്ങാതെ...

തീ പാറും കണ്ണീണയിൽ നാണം വരില്ലേ
ചൂടേറും കരളിനുള്ളിൽ കരുണ വരില്ലേ(2)
വെറി പിടിച്ചും കലിയെടുത്തും
മുഖം തിരിച്ചും ഗമ നടിച്കും(2)
പിണങ്ങി നിന്നാൽ പെണ്മണീ നീ മെലിഞ്ഞു പോകില്ലേ
മെലിഞ്ഞു പോയാൽ എൻ ഹൃദന്തം തകർന്നു പോവില്ലേ
 (മുഖക്കുരു...)

തേനൂറും യൗവനം ഞാൻ നോക്കിക്കൊതിച്ചേ
രോമാഞ്ചം മെയ് നിറയെ ചാർത്തി പുതച്ചേ (2)
ഇടയുലഞ്ഞും ഇതൾ വിടർന്നും
മുഖം കുനിച്ചും  നഖം കടിച്ചും (2)
ഒതുങ്ങി വന്നാൽ പെണ്ണു നെഞ്ചിൽ പടർന്നു പോകുമല്ലോ
തുടിച്ചു തുള്ളും തങ്കക്കുടങ്ങൾ ഉടഞ്ഞു പോകുമല്ലോ
 (മുഖക്കുരു...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mukhakkurukkavilinayil