ഗോപുരവെള്ളരിപ്രാവുകള്‍ നാം

ഗോപുരവെള്ളരിപ്രാവുകള്‍ നാം
നൂപുരം കിലുക്കുന്ന പറവകള്‍ നാം
കാലത്തിന്‍ ‌കേശഭാരപീലികള്‍ നാം
കലാലയത്തിന്റെ കുളിരുകള്‍ നാം
കലാലയത്തിന്റെ കുളിരുകള്‍ നാം
(ഗോപുരവെള്ളരി...)

ആയിരം വര്‍ണ്ണച്ചിറകു നീര്‍ത്തി
അല്ലിമുളംകുഴല്‍ തേന്‍ ചുരത്തി
ഈ ബോധിവൃക്ഷച്ചുവട്ടില്‍ നമ്മുടെ
ആതിരാനൃത്തമിന്നരങ്ങേറ്റം
ആതിരാനൃത്തമിന്നരങ്ങേറ്റം
(ഗോപുരവെള്ളരി..)

വേടനീപ്പറവകളെ അമ്പെയ്താലും
മനുഷ്യരീ പ്രാക്കളേ വളര്‍ത്തിയാലും
ഈ ദേവാലയം നമ്മില്‍ കൊളുത്തിയ
ദീപമനശ്വരം പൂത്തുനില്‍ക്കും
ദീപമനശ്വരം പൂത്തുനില്‍ക്കും
(ഗോപുരവെള്ളരി..)

വാത്മീകിയാക്കും നാം വനവേടനെ
വാര്‍മഴവില്‍ക്കുറി ചാര്‍ത്തും വസുന്ധരയെ
വിലങ്ങുകള്‍ പൊട്ടിച്ചു പൊട്ടിച്ചെറിഞ്ഞു നാം
വീരശൃംഖല നേടി ജയിച്ചു നില്‍ക്കും
വീരശൃംഖല നേടി ജയിച്ചു നില്‍ക്കും
(ഗോപുരവെള്ളരി..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Gopuravellari praavukal

Additional Info

Year: 
1980

അനുബന്ധവർത്തമാനം