ശിവനേ

ഞാനിതാ.. പോയിടുന്നിതാ.. താരകങ്ങളിൽ...
ആരുമീ.. മൂകവീഥിയിൽ.. വന്നുചേർന്നിടാം...
തേൻവരിക്കപ്ലാവും ഒന്നരേക്കർ പറമ്പും 
തേൻവരിക്കപ്ലാവും ഒന്നരേക്കർ പറമ്പും 
ഭാര്യയും മക്കളും കൂട്ടിനില്ലയിന്നെനിക്ക് ശിവനേ...
എന്റെ ശിവനേ..

പ്ലാവിന്റെ കൊമ്പേല് കണ്ണുവച്ചവൻ 
മരുമകനായി വന്നെന്റെ വേരറുത്തവൻ          
പ്ലാവിന്റെ കൊമ്പേല് കണ്ണുവച്ചവൻ 
മരുമകനായി വന്നെന്റെ വേരറുത്തവൻ         
ആറടിയിൻ മണ്ണിലായ് ചുടലമേറ്റു തനിയേ
പോകയായ് ഞാനിതാ കുട്ടൻപിള്ളയ്ക്കാരുമില്ല ശിവനേ...
എന്റെ ശിവനേ..

ഞാനിതാ.. പോയിടുന്നിതാ.. താരകങ്ങളിൽ...
ആരുമീ.. മൂകവീഥിയിൽ.. വന്നുചേർന്നിടാം...
തേൻവരിക്കപ്ലാവും ഒന്നരേക്കർ പറമ്പും 
തേൻവരിക്കപ്ലാവും ഒന്നരേക്കർ പറമ്പും 
ഭാര്യയും മക്കളും കൂട്ടിനില്ലയിന്നെനിക്ക് ശിവനേ...
എന്റെ ശിവനേ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Shivane