നാടൊട്ടുക്ക്

നാടൊട്ടുക്ക് പാറി നടന്ന് മദിക്കണ കാറ്റേ പോവല്ലേ
നാടൊട്ടുക്ക് പാറി നടന്ന് മദിക്കണ കാറ്റേ
കാടുചുറ്റി തേൻ തേടിയോടണ കാറോളി വണ്ടേ മായല്ലേ
കാടുചുറ്റി തേൻകുടിച്ചാടണ കാറോളി വണ്ടേ
മുറ്റത്തെ മുല്ല വിരിഞ്ഞേ മാനത്ത് തിങ്കളുദിച്ചേ
മുറ്റത്ത് മുല്ലവിരിഞ്ഞാൽ എമ്പാടും തിങ്കള് പോലെ
കണ്ടു കണ്ടങ്ങനെ പാറിനടക്കാതുള്ളിൽ വായോ തേനുണ്ണാൻ ...
നാടൊട്ടുക്ക് പാറി നടന്ന് മദിക്കണ കാറ്റേ പോവല്ലേ
നാടൊട്ടുക്ക് പാറി നടന്ന് മദിക്കണ കാറ്റേ

നാടെല്ലാം കാണണ്ടേ ചോടുവിട്ട് വായോടാ പൂവേ
വിണ്ണെല്ലാം പാറണ്ടേ വീടുവിട്ടു വായോടാ പൂവേ
കാടുതോറും തേൻതേടി പോണ കരിവണ്ടു ഞാനേ
നീയും വരില്ലേ കൂടെ
ഓഹോ ...ഓ.....

നാടൊട്ടുക്ക് പാറി നടന്ന് മദിക്കണ കാറ്റേ പോവല്ലേ
നാടൊട്ടുക്ക് പാറി നടന്ന് മദിക്കണ കാറ്റേ
കാടുചുറ്റി തേൻ തേടിയോടണ കാറോളി വണ്ടേ മായല്ലേ
കാടുചുറ്റി തേൻകുടിച്ചാടണ കാറോളി വണ്ടേ
മുറ്റത്തെ മുല്ല വിരിഞ്ഞേ മാനത്ത് തിങ്കളുദിച്ചേ
മുറ്റത്ത് മുല്ലവിരിഞ്ഞാൽ എമ്പാടും തിങ്കള് പോലെ
കണ്ടു കണ്ടങ്ങനെ പാറിനടക്കാതുള്ളിൽ വായോ തേനുണ്ണാൻ ...
ഓഹോ ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nadottukk

Additional Info

Year: 
2018