തച്ചോളി വീട്ടിലെ താരമ്പനിന്നലെ

തച്ചോളി വീട്ടിലെ താരമ്പനിന്നലെ
തങ്കക്കിനാവില്‍ വിരുന്നു വന്നൂ
ഇന്നോളം ചൂടാത്ത കുളിരു തന്നു -കവിളില്‍
എന്നെന്നും മായാത്ത മുദ്ര തന്നു
കവിളില്‍ എന്നെന്നും മായാത്ത മുദ്ര തന്നു
തച്ചോളിവീട്ടിലെ താരമ്പനിന്നലെ
തങ്കക്കിനാവില്‍ വിരുന്നു വന്നൂ

പൂണൂല്‍ പരിചുള്ള പൂഞ്ചുണങ്ങും
പൂവമ്പന്‍ തോല്‍ക്കും ഉടല്‍വടിവും
ഇരുട്ടത്തൊളിമിന്നും മാരനാണേ എന്റെ
ഹൃദയം കവര്‍ന്നെടുത്ത ചോരനാണേ -അവന്‍
ഹൃദയം കവര്‍ന്നെടുത്ത ചോരനാണേ
ആ....ലല്ലല്ലല്ലല്ലാ....
തച്ചോളി വീട്ടിലെ താരമ്പനിന്നലെ
തങ്കക്കിനാവില്‍ വിരുന്നു വന്നൂ

തെളിവാനം പോലെ വിരിഞ്ഞ നെഞ്ചും
തേനിറ്റുതിരുന്ന പുഞ്ചിരിയും
കൈതപ്പൂ നിറമുള്ള വീരനാണേ എന്റെ
കരളില്‍ കുടികൊള്ളും ദേവനാണേ -അവന്‍ കരളില്‍ കുടികൊള്ളും ദേവനാണേ
ആ....ലല്ലല്ലല്ലല്ലാ....

തച്ചോളി വീട്ടിലെ താരമ്പനിന്നലെ
തങ്കക്കിനാവില്‍ വിരുന്നു വന്നൂ
ഇന്നോളം ചൂടാത്ത കുളിരു തന്നു -കവിളില്‍ എന്നെന്നും മായാത്ത മുദ്ര തന്നു
കവിളില്‍ എന്നെന്നും മായാത്ത മുദ്ര തന്നു
തച്ചോളി വീട്ടിലെ താരമ്പനിന്നലെ
തങ്കക്കിനാവില്‍ വിരുന്നു വന്നൂ
തങ്കക്കിനാവില്‍ വിരുന്നു വന്നൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thacholi veettil thaaramban

Additional Info

Year: 
1978

അനുബന്ധവർത്തമാനം