വന്ദിത മനോഹരൻ
Vandhitha Manoharan
മനോഹരന്റെയും മഹിജയുടെയും മകളായി കണ്ണൂരിൽ ജനിച്ചു. മമ്പറം ഹയർ സെക്കൻഡരി സ്കൂളിലായിരുന്നു വന്ദിതയുടെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്നും വിഷ്വൽ കമ്യൂണികേഷനിൽ ബിരുദം നേടി. തുടർന്ന് കൊച്ചി പാലാരിവട്ടത്തുള്ള നിയൊ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ആക്റ്റിംഗ് പഠിച്ചു. 2018 ൽ ഓറഞ്ച്വാലി എന്ന സിനിമയിൽ ഒരു വേഷം ചെയ്തുകൊണ്ടാണ് വന്ദിത അഭിനയരംഗത്തേയ്ക്കെത്തുന്നത്. ആ വർഷം തന്നെ ചെങ്കൊടി എന്ന സിനിമയിലും അഭിനയിച്ചു. 2019 -ൽ രമേഷ് പിഷാരടി സംവിധാനം ഗാനഗന്ധർവ്വൻ എന്ന സിനിമയിൽ വന്ദിത മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചു. 2020 ൽ നാലാം നദി എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.