തേടും തിരയുടെ
തേടും തിരയുടെ കൂടെ... കൂട്ടുപോവാം
വെള്ളിപ്പറവകളായ് നിന്നെ നിൽക്കാം ...
കളിയായ് നാം കണ്ടതെല്ലാം...
ഒരു വർണ്ണത്തേരിലേറ്റാം....
അകതാരിൻ മോഹമെല്ലാം വിടരുന്നു താരകങ്ങൾ
കനവോ വരമോ സുഖമോ... കുളിരോ (2)
എല്ലാമേ പൊല്ലാപ്പായ്.. കുന്നോളം കൂടുമ്പോൾ
ചുമ്മാതെ നീന്തീടാം മുകിലോരം...
കണ്ണഞ്ചും ദീപങ്ങൾ വിണ്ണോരം ചായുമ്പോൾ
വെണ്ണക്കൽ കൊട്ടാരം പണിയും നാം..
തേടി വന്നുവരികിൽ.. ഒരു മോഹക്കാലമായ്
കൂടുകെട്ടി മെനയാം.. ഇനി സ്വപ്നക്കണ്ണിലും (2)
ചെറുമിന്നാമിന്നികൾ പോലെല്ലാം...
വഴി തേടും ദൂരമിതെങ്ങാണോ
നീളും രാവിൻ മേലാപ്പേറി
പോകാം മായാജാലം പോലെ.....
എല്ലാമേ പൊല്ലാപ്പായ്.. കുന്നോളം കൂടുമ്പോൾ
ചുമ്മാതെ നീന്തീടാം മുകിലോരം...
കണ്ണഞ്ചും ദീപങ്ങൾ.. വിണ്ണോരം ചായുമ്പോൾ
വെണ്ണക്കൽക്കൊട്ടാരം പണിയും നാം...
കാത്തിരുന്ന നിമിഷം.. കുതികൊള്ളും വേഗമായ്
കാറ്റിലാടി മറയും.. ശരവേഗപ്പക്ഷികൾ (2)
തിരമാലകളേറി പോകുമ്പോൾ
അലയാഴികൾ നീന്തിക്കേറുമ്പോൾ
കണ്ണിൽ കണ്ണായ് നോക്കും നമ്മെ....
താരാകാശം പൂക്കും വാനം....
എല്ലാമേ പൊല്ലാപ്പായ്.. കുന്നോളം കൂടുമ്പോൾ
ചുമ്മാതെ നീന്തീടാം.. മുകിലോരം
കണ്ണഞ്ചും ദീപങ്ങൾ.. വിണ്ണോരം ചായുമ്പോൾ
വെണ്ണക്കൽക്കൊട്ടാരം പണിയും നാം...
(തേടും തിരയുടെ ) ...