ചെല്ലച്ചെറുകുരുവി
ചെല്ലച്ചെറു കുരുവീ.. മഞ്ഞുമാസക്കുളിരിൽ
ഇളം ചില്ലയിൽ.. പൂവമ്പൻ വിരുന്നെത്തിയോ (2)
കുളി കഴിഞ്ഞുവോ.. നിൻ കരിമിഴി എഴുതാൻ
കുളി കഴിഞ്ഞുവോ.. നിൻ കരിമിഴി എഴുതാൻ
ഒരു നീലമേഘം ചെപ്പിലാക്കി വന്നെത്തുമോ
അവൻ.. മധുവിധു നുകരാൻ
ചെല്ലച്ചെറു കുരുവീ... മഞ്ഞുമാസക്കുളിരിൽ
ഇളം ചില്ലയിൽ.. പൂവമ്പൻ വിരുന്നെത്തിയോ
ചെമ്പനീർ കാട്ടിലെ പുള്ളിമാനേ...
പൊൻമയിൽ ആടിടും... നീലരാവേ
മഴവില്ലിൻ നിറമോലും പൂക്കളേ ....(2)
തുള്ളി തുള്ളിപ്പായും വെള്ളിക്കൊലുസിട്ട
കുഞ്ഞിളം ചോലകളെ ..
മഞ്ഞൾവരക്കുറി നെറ്റിയിൽ ചാർത്തിയ
ചേലുള്ള തുമ്പികളെ
വിടരുന്നുണ്ടെ വെള്ളിച്ചിരി നാളം
ഇടനെഞ്ചിൽ ചേർത്തുവച്ചൊരു പുതുമഴക്കാലം
ചെല്ലച്ചെറു കുരുവീ മഞ്ഞുമാസക്കുളിരിൽ
ഇളം ചില്ലയിൽ.. പൂവമ്പൻ വിരുന്നെത്തിയോ
ഓ ...ഓ
കുയിൽപാടും മോഹത്തിൻ തംബുരുനാദം ..
ഉണരുന്നോ ശ്രുതിചേർന്നൊരു മോഹനരാഗം
പ്രിയതമനെവിടെ... എൻ പൂക്കളേ....
കരിവണ്ടു നെയും പട്ടുടുത്തു നീയും കവിത മൂളുമോ
സുഖകരമൊരു മഞ്ഞണിപ്പൂവിനു
മുത്തം കൊടുത്തിടുമോ....
തുടികൊട്ടുന്നുണ്ടേ.. ഈ.. താഴ്‌വരയാകെ
ഒരു വെൺമേഘ ചിറകിലേറി പോകും.. കാറ്റിൽ
ഉം ....
ചെല്ലച്ചെറു കുരുവീ മഞ്ഞു മാസക്കുളിരിൽ
ഇളം ചില്ലയിൽ പൂവമ്പൻ വിരുന്നെത്തിയോ...
കുളി കഴിഞ്ഞുവോ.. നിൻ കരിമിഴി എഴുതാൻ
കുളി കഴിഞ്ഞുവോ.. നിൻ കരിമിഴി എഴുതാൻ
ഒരു നീലമേഘം ചെപ്പിലാക്കി വന്നെത്തുമോ
അവൻ മധുവിധു നുകരാൻ....
ലാലാലാലാലാ ...ലാലാലാലാലാ ...