വെള്ളിലകൾ
വെള്ളിലകൾ കണ്ണെഴുതും മഞ്ഞവെയിൽ
വീടുകാണാൻ പോകുന്ന പൂങ്കാറ്റേ (2)
എൻ കവിളിൽ.. ചുംബനപ്പൂ നൽകാമോ
നിന്നരികിൽ.. മഞ്ഞുതുള്ളി ഞാൻ.. (2)
പൂക്കാലമായ് തേനുണ്ണാൻ വാ...
എൻ മാറിൽ ചായാൻ വാ... (2)
വെള്ളിലകൾ കണ്ണെഴുതും മഞ്ഞവെയിൽ
വീടു കാണാൻ പോകുന്ന പൂങ്കാറ്റേ.... (2)
ചോലവയൽ പെൺകിളിക്കൊരു
കൂടൊരുക്കാമോ...
ജാതിമല്ലി പൂവു കൊണ്ടൊരു മാല കെട്ടാമോ
അവനെൻ മാറിൽ ചായുമ്പോൾ..
കാട്ടാറിൻ താളം...
അതിൽ നിൻ ചുണ്ടാൽ മുത്തുമ്പോൾ
പെണ്ണാളിൻ നാണം...
കുളിരേ... കുളിരേ... ഉന്മാദരാഗം
തനുവിൽ പടരും.. കസ്തൂരിഗന്ധം
ചോലവയൽ പെൺകിളിക്കൊരു
കൂടൊരുക്കാമോ....
ജാതിമല്ലി പൂവു കൊണ്ടൊരു മാല കെട്ടാമോ...
ശൃംഗാരപ്പദങ്ങൾ വിടരും നിൻ മിഴിമുനയിൽ
പൂവമ്പാൽ എയ്തുവിടും.. ശരമേറ്റു തുടുത്തു ഞാൻ (2)
തിരുവാതിര തിരുമുറ്റം...
മകരത്തിൻ രതി ശില്പം
അറവാതിൽ ചാരാതെന്നെ.. ക്ഷണിക്കുകില്ലേ (2)
ശൃംഗാരപ്പദങ്ങൾ വിടരും നിൻ മിഴിമുനയിൽ
പൂവമ്പാൽ എയ്തുവിടും.. ശരമേറ്റു തുടുത്തു ഞാൻ