നന്മ നിറഞ്ഞൊരു
നന്മ നിറഞ്ഞൊരു കന്യാമറിയമേ
നസറേത്തിൻ കാരുണ്യമേ
നിന്റെ സ്വർഗ്ഗീയ സ്നേഹവാത്സല്യങ്ങൾ
ഞങ്ങളിൽ ചൊരിയേണമേ
ദീപം...ദീപം
കളരിയിൽ പൂജയ്ക്കു കതിർ ചൂടി നിൽക്കും
തുളസീ ശ്രീകൃഷ്ണ തുളസീ
നിൻ തിരുമുമ്പിൽ തൊഴുതു വരുന്നൊരു
നെയ്ത്തിരിനാളം ഞാൻ
ദീപം...ദീപം
ബാലചന്ദ്രക്കല ചൂഡാമണിയാം
ഭഗവാന്റെ പ്രാണേശ്വരീ
എന്നും നടയിൽ വിളക്കു കൊളുത്തുമീ
എന്നിൽ കനിയേണം
മുകളിലെ പള്ളിയിൽ കുർബാന കാണും
മുകളിലെ മാനത്തെ മുകിലേ
നിൻ ജപമാല്യ മണികളിൽ നിന്നൊരു
നക്ഷത്രമുത്തു തരൂ ഇന്നൊരു
നക്ഷത്രമുത്തു തരൂ
അഖിലാണ്ഡ ചൈതന്യമേ നിന്റെ
സ്വർഗ്ഗീയ സ്നേഹവാത്സല്യങ്ങൾ
ഞങ്ങളിൽ ചൊരിയേണമേ
ഞങ്ങളിൽ ചൊരിയേണമേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Nanma Niranjoru
Additional Info
ഗാനശാഖ: