പച്ചക്കർപ്പൂരമലയിൽ

പച്ചക്കർപ്പൂര മലയിൽ ഒരു
പള്ളിക്കുരിശ്ശിന്റെ തണലിൽ
എല്ലാ സ്ത്രീകളും സ്വപ്നം കാണുന്ന
കല്യാണരൂപനെ കണ്ടു ഞാനെന്റെ
കല്യാണരൂപനെ കണ്ടു

പാപത്തിൻ കനികൾ ഒരിക്കലും കായ്ക്കാത്ത
ദേവദാരത്തിൻ കീഴിൽ
അരുവിയിൽ മുങ്ങിക്കുളിക്കുമ്പോളെൻ മാരിൽ
അവനൊരു പൂ കൊണ്ടെറിഞ്ഞു മനസ്സിലാ
പൂമൊട്ടു വീണു അതിൽ മദനൻ
ഞരമ്പിൽ പതഞ്ഞു (പച്ചക്കർപ്പൂര...)

പകൽ കണ്ട സ്വപ്നങ്ങൾ ചുംബിച്ചുണർത്തുമെൻ
പ്രണയാഭിലാഷങ്ങളാകെ
ഒരു മന്ത്രകോടിയിലാകെ പൊതിഞ്ഞു ഞാൻ
അവനൊരു രാത്രിയിൽ നൽകും അതു വരെ
കാത്തിരിക്കില്ലേ എന്നെ അവിടുന്നു
സ്വീകരിക്കില്ലേ (പച്ചക്കർപ്പൂര...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pachakkarppooramalayil

Additional Info

അനുബന്ധവർത്തമാനം