കിനാവണോ
കണ്ണിൽ മിന്നായമോ
വർണപ്പൂക്കാലമോ…
സുഖമെന്നെന്നും.. നെഞ്ചാകെ
പണ്ടരുളിയ ദിനമിനി വരുമിതിലെ
നെഞ്ചങ്ങൾ ഒന്നായല്ലോ…
അകലങ്ങൾ മായുന്നല്ലോ..
അറിയാതൊരൊ ചുണ്ടത്തും..
ഇനി അഴകേ.. ഒരു ചിരി വിരിയുമോ
ഹേ.. മെല്ലെ ഓ.. എന്നെ
സ്നേഹം വീണ്ടും പുൽകും നാളല്ലോ..
ഇന്നെന്റെയാണെൻ സ്വന്തമാണിന്നീക്കാണും തീരം
മോഹം തീരെ താരാട്ടുമോ
കിനാവാണോ ഇതേതോ
മനസ്സെന്നും തേടും നിമിഷമിതോ...
ഇതാരാരോ... കരങ്ങളിൽ
എനിക്കേകും ഏതോ... ഒരു വരമോ
മൗനങ്ങൾ തീരുന്നല്ലോ
ഈണങ്ങൾ.. ചേരുന്നല്ലോ
കുളിരെന്താവോ... മുന്നാലെ
ഇരുകരളിനും ഇനി മുതൽ ഒരു സ്വരം
തോളോരം നീ.. ചേരില്ലേ..
വഴിനീളെ പൂമുടില്ലേ
തണലൊന്നാകും വൈകാതെ …ഓ
ഈ കളിചിരി തുടരണം അതിരുവരെ..
ഹേ.. പെണ്ണേ നിൻ.. മെയ്യിൽ
മിന്നും പൊന്നും ചേരും നാൾ വന്നോ
ഈ പൊൻകിനാവിലേറെ നാളായി
നാം കണ്ടതെല്ലാം…
നേരം പോകെ നേരാകയോ
കിനാവാണോ.. ഇതേതോ
മനസ്സെന്നും തേടും.. നിമിഷമിതോ
ഇതാരാരോ... കരങ്ങളിൽ
എനിക്കേകും ഏതോ... ഒരു വരമോ
കാത്തു കൈവന്ന മധുരമരുളുന്ന
നല്ല നിമിഷങ്ങളെ.. ഓ
മാറ്റു പോകാതെ.. ഇനിയുമണയേണം
നീളുമീ.. യാത്രയിൽ
കൊതിയോടെ ചേരുന്ന പല മാനസം
ഇതു പോലെ കൈനീട്ടവേ
കിനാവാണോ... ഇതേതോ
മനസ്സെന്നും തേടും നിമിഷമിതോ
ഇതാരാരോ... കരങ്ങളിൽ
എനിക്കേകും ഏതോ ഒരു വരമോ
കിനാവാണോ.. ഇതേതോ
മനസ്സെന്നും തേടും നിമിഷമിതോ
ഇതാരാരോ... കരങ്ങളിൽ
എനിക്കേകും ഏതോ ഒരു വരമോ