ആമിനാതാത്തേടെ
ആമിനതാത്തെടെ പൊന്നു മോളാണ്...
നാട്ടിലെ ചേലുള്ള പെണ്ണാണ്...
ബാപ്പാടെ പുന്നാര മോളാണ്
ബാപ്പാടെ കൊച്ചു ബിയാത്തൂ.... (2)
കരിമീൻ പിടക്കണ കണ്ണാണ്
കവിത തുടിക്കണ കണ്ണാണ്...
കരളില് മുന്തിരി ചാറു നിറക്കണൊരഴകിന്റെ
പൊന്നൊളി മുത്താണ്..
കാരെള്ളിൻ മണമുള്ള നീല മുടിയിഴ
കോതി മിനുക്കി നടപ്പാണ്...
മാനത്തു മിന്നണ മാണിക്യ പൂത്താലി
മോഹിച്ചു കാലം കഴിപ്പാണ്...
മനുസ്യനെ കാണുമ്പം നാണിച്ചു.. പെണ്ണ്
ഇളമാന്റെ ചേലിക്ക് പായണ്..
മണിയറെ പോകേണ്ട കാര്യം.. ഓർക്കുമ്പോൾ
കരളില് കൈനാറി പൂക്കണ്...
നിക്കാഹ് കാലമടുത്ത് ബിയാത്തൂ
ഇക്കിളി കൊണ്ട് തുടുക്കണ്
കവിളത്തു മിന്നണ കാക്ക പുള്ളിയിൽ
കവിത വിരിയണ് മായണ്...
ആരോരും കാണാതെ സ്വപ്നത്തിലൂടവൾ
മാരനെ കണ്ട് ചിരിക്കണ്...
വെള്ള തലയിണ മേലെ നുള്ളിയാ
കള്ളി ചിരിച്ചു കുഴയണ്...
ആമിനതാത്തെടെ പൊന്നു മോളാണ്...
നാട്ടിലെ ചേലുള്ള പെണ്ണാണ്
ബാപ്പാടെ പുന്നാര മോളാണ്
ബാപ്പാടെ കൊച്ചു ബിയാത്തൂ
ബാപ്പാടെ പുന്നാര മോളാണ്
ബാപ്പാടെ കൊച്ചു ബിയാത്തൂ
ബാപ്പാടെ പുന്നാര മോളാണ്
ബാപ്പാടെ കൊച്ചു ബിയാത്തൂ.....