മുഹമ്മദ് എ
തിരുവനഞപുരം ഗവ. ഫൈൻ ആർട്സ് കോളേജിൽ നിന്നും പഠനം പൂർത്തിയാക്കി. 2002-2004 -ൽ കേന്ദ്ര ഗവർമ്മന്റിന്റെ ഫോട്ടോഗ്രാഫിയ്ക്കുള്ള ജൂനിയർ ഫെലോഷിപ്പ് ലഭിച്ച മുഹമ്മദ്, 2005 മുതൽ ഡോക്യുമെന്ററികൾക്കും ഷോർട്ട് ഫിലിമുകൾക്കും ക്യാമറ ചലിപ്പിച്ച് തുടങ്ങി. 100 -ൽ പരം ഡോക്യൂമെന്ററികൾക്കും പത്തോളം ഷോർട്ട് ഫിലിമുകൾക്കും വേണ്ടി ഛായാഗ്രഹണം നിർവ്വഹിച്ചു. ടൂറിസം ഡിപ്പാർട്ട്മെന്റ്, വിദ്യാഭ്യാസ വകുപ്പ്, സാംസ്കാരിക വകുപ്പ് , ബ്രട്ടീഷ് മ്യൂസിയം, കൃഷി വകുപ്പ് , ദൂരദർശൻ കേന്ദ്രം, ഇങ്ങനെ നിരവധി സ്ഥാപനങ്ങളുടെ ഡോക്യുമെൻററികൾക്ക് മുഹമ്മദ് ക്യാമറ ചലിപ്പിച്ചു.
മലയാള സർവ്വകലാശാലയ്ക്ക് വേണ്ടി എം.ടി. വാസുദേവൻ നായർ , യു.എ.ഖാദർ എന്നിവരെ പറ്റിയുള്ള ജീവിത രേഖാ ചലച്ചിത്രവും പ്രമുഖ ശാസ്ത്രജ്ഞനായ പ്രൊ. എം.എസ്.സ്വാമിനാഥനെ കുറിച്ചുള്ള ചലച്ചിത്രവും ഇവയിൽ പ്രധാനപ്പെട്ടവയാണ്. കൊല്ലം ജില്ലയിലെ മൺട്രോതുരുത്തിണകുറിച്ച് ഡൽഹിയിലെ പ്രമുഖ പത്രപ്രവർത്തകനായ ധന സുമോധ് സംവിധാനം ചെയ്ത ജലസമാധി എന്ന ഡോക്യുമെൻററിയുടെ ഛായാഗ്രഹണത്തിന് ഏറ്റവും നല്ല ഡോക്യുമെന്ററി സിനിമാടോഗ്രാഫിക്കുള്ള Youth Spring അവാർഡ് 2016 -ൽ മുഹമ്മദിന് ലഭിച്ചു. ഇത് ഇന്ത്യയിലും പുറത്തും നിരവധി ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിരുന്നു. അത് പോലെ പാരീസിൽ നടന്ന ലോക പരസ്ഥിതി ഉച്ചകോടിയിൽ ഇത് പ്രദർശിപ്പിച്ചിരുന്നു.
അത് പോലെ 2014 -ൽ ഏറ്റവും നല്ല ഛായാഗ്രഹണത്തിനുള്ളഭരത് പി.ജെ. ആന്റണി അവാർഡ്. 2015ൽ Contact ന്റെ ഛായാഗ്രഗണത്തിനുള്ള അവാർഡ് എന്നിവ ലഭിച്ചു. (ഇത് രണ്ടും ഷോർട്ട് ഫിലിമിനാണ്.). 2017 -ലാണ് മുഹമ്മദ് ആദ്യമായി ഒരു സിനിമയുടെ ഛായാഗ്രാഹകനാകുന്നത്. ഉണ്ണിക്കൃഷ്ണൻ ആവള സംവിധാനം ചെയ്ത ഉടലാഴം ആയിരുന്നു ആദ്യ ചിത്രം.
അതിന് ശേഷം സുധഷാ എന്ന ഒമാൻ മലയാളിയായ സംവിധായിക സംവിധാനം നിർവ്വഹിച്ച പക്ഷികൾക്ക് പറയാനുള്ളത് എന്ന സിനിമയ്ക്കും. എം.ജി. യൂണിവേഴ്സിറ്റി പ്രൊഡ്യൂസ് ചെയ്ത് അൻവർ അബ്ദുള്ള സംവിധാനം നിർവ്വഹിച്ച ട്രിപ്പ് എന്ന ചലച്ചിത്രത്തിനും ക്യാമറ ചലിപ്പിച്ചു. കോവിഡ് കാലത്ത് ലോക്ക് ഡൗൺ സമയത്ത് അൻവർ അബ്ദുള്ളയും മുഹമ്മദും കൂടി ചേർന്ന് രണ്ട് പേർ മാത്രമടണ്ടുന്ന ക്രൂവിൽ (സംവിധായകനും ക്യാമറമാനും) 'മതിലുകൾ - ലൗ ഇൻ ദി ടൈം ഓഫ് കൊറോണ എന്ന സിനിമയും ചെയ്തു.