പൊന്നിൽ കുളിച്ചു നിന്നു

ആ..ആ..ആ.
പൊന്നിൽ കുളിച്ചു നിന്നു ചന്ദ്രികാ വസന്തം
ഗന്ധർവ്വ ഗായകന്റെ മന്ത്ര വീണ പോലെ
നിന്നെ കുറിച്ചു ഞാൻ പാടുമീ രാത്രിയിൽ
ശ്രുതി ചേർന്നു മൌനം
അതു നിൻ മന്ദഹാസമായ് പ്രിയതോഴി (പൊന്നിൽ..)

പവിഴം പൊഴിയും മൊഴിയിൽ
മലർശരമേറ്റ മോഹമാണു ഞാൻ
കാണാൻ കൊതി പൂണ്ടണയും
മൃദുല വികാര ബിന്ദുവാണു ഞാൻ
ഏകാന്ത ജാലകം തുറക്കൂ ദേവീ നിൽപ്പൂ
നിൽപ്പൂ ഞാനീ നടയിൽ നിന്നെത്തേടി (പൊന്നിൽ..)

ആദ്യം തമ്മിൽ കണ്ടൂ
മണിമുകിലായ് പറന്നുയർന്നൂ ഞാൻ
പിന്നെ കാണും നേരം
പുതുമഴ പോലെ പെയ്തലിഞ്ഞു ഞാൻ
ദിവ്യാനുരാഗമായ് പുളകം പൂത്തു പോയ് ഒഴുകൂ
ഒഴുകൂ സരയൂ നദിയായ് രാഗോന്മാദം (പൊന്നിൽ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Ponnil kulichuninnu

Additional Info

അനുബന്ധവർത്തമാനം