ചന്ദനച്ചോലയിൽ
ഉം ...ഉം..ഉം...
ആ...ആ...ആ...
ചന്ദന ചോലയിൽ മുങ്ങി നീരാടിയെൻ
ഇളമാൻ കിടാവേ ഉറക്കമായോ
വൃശ്ചിക രാത്രി തൻ പിച്ചക പന്തലിൽ
ശാലീന പൌർണ്ണമി ഉറങ്ങിയോ
പൂന്തെന്നലേ നിന്നിലെ ശ്രീ സുഗന്ധം
എന്നോമലാളിനിന്നു നീ നൽകിയോ (2)
ഏകാകിനിയവൾ വാതിൽ തുറന്നുവോ
എന്തെങ്കിലും പറഞ്ഞുവോ
എന്നാത്മ നൊമ്പരങ്ങൾ നീ ചൊല്ലിയോ (ചന്ദന....)
കണ്ടെങ്കിൽ ഞാൻ എന്നിലെ മോഹമെല്ലാം
മാറോടു ചേർത്തു മെല്ലെയിന്നോതിടും
നീയില്ലയെങ്കിലെൻ ജന്മമില്ലെന്നു ഞാൻ
കാതോരമായ് മൊഴിഞ്ഞിടും
ആലിംഗനങ്ങൾ കൊണ്ടു മെയ് മൂടിടും ( ചന്ദന..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(4 votes)
Chandana cholayil
Additional Info
ഗാനശാഖ: