കായലൊന്നു ചിരിച്ചാൽ
കായലൊന്നു ചിരിച്ചാൽ കരയാകെ നീർമുത്ത്
ഓമലൊന്നു ചിരിച്ചാൽ പൊട്ടിച്ചിതറും പൊൻ മുത്ത് (2)
ആ മുത്ത് ഈ മുത്ത് ആളെകൊല്ലും മണിമുത്ത് (2)
കക്ക പെറുക്കണ ചക്കിപ്പെണ്ണിന്റെ
കണ്ണും ചിരിയും നിറയെ മണി മുത്ത് ആ...ആ..ആ.(കായലൊന്നു..)
കായലൊന്നു കലമ്പിയാൽ ഓളത്തിൽ പേക്കൂത്ത്
ഓമലൊന്നു പിണങ്ങിയാൽ കണ്ണീരിൻ നീർക്കുത്ത് (2)
അക്കുത്തിക്കുത്താന വരും കുത്താളെ കൊല്ലും നീർകുത്ത്
മുങ്ങിപൊങ്ങും കോതപ്പെണ്ണിൻ
തലയും മാറും നിറയെ നീർമുത്ത് ആ..ആ.ആ.. (കായലൊന്നു..)
കോടിമത കായലിലെ കൊട്ടാര പൂക്കടവിൽ
കൊട്ടും കൊഴലും തപ്പും തകിലും കേട്ടില്ലെ കേട്ടില്ലേ (2)
പൊട്ടിത്തെറിച്ച പെണ്ണെ നിന്നെ കെട്ടാനാളു വരുന്നുണ്ട് (2)
അക്കരെ നിക്കണ ചേട്ടാ പെണ്ണിൻ
കൈയ്യോ കാലോ പിടിച്ചു കെട്ടിക്കോ.ആ..ആ..ആ (കായലൊന്നു)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Kayalonnu chirichal
Additional Info
ഗാനശാഖ: