ഏലലമാലീ ലമാലീ

 

ഏലലമാലീ ല മാലീ ലമാലീ മാലീ മാലീ ലോ (2)

ഒന്നേ ഒന്നേ പോ..(2)
പിടിച്ചാട്ടെ വലിച്ചാട്ടേ കിളിച്ചുണ്ടൻ പെരുവള്ളം (2)
രണ്ടേ രണ്ടേ പോ (2)
കുമരകം കായൽ വിട്ട് പൊലിക്കട്ടെ പൊലിക്കട്ടെ(2)
(ഏലലമാലീ....)

കക്ക വാരാൻ പോകാം വെക്കം വെക്കം പോകാം
ആറ്റുകക്ക നീറ്റു കക്ക അക്കരെയാറ്റിലെ കക്ക
കരയുണർന്നേ കാറ്റുണർന്നേ
കായലിലോളമുണർന്നേ ആ

വെയിലു മൂക്കും മുൻപേ വെക്കം വെക്കം പോകാം
വെക്കം വെക്കം പോകാം
മിത്രക്കരിക്കാരേ ഒത്തു പിടിച്ചാട്ടേ
ചേന്നംകരിക്കാരേ ചാടിയിറങ്ങിക്കോട്ടേ(2)
ആണാളും പെണ്ണാളും ആറ്റിലെ ചാളയിൽ ചാടിയാട്ടെ
ആവോളം വാരിയാട്ടേ

മുങ്ങിപ്പൊങ്ങി വാരട്ടെ ആ
മുങ്ങാം കുഴി കാണട്ടെ ആ
കൊട്ടച്ചാത്തിനു പൊങ്ങട്ടെ
കെട്ടു വള്ളം നിറയട്ടെ
ഉച്ചച്ചൂടിനു മുൻപേ തന്നെ മൂച്ചൂടും നിറയട്ടെ
ഉച്ചച്ചൂടിനു മുൻപേ തന്നെ മൂച്ചൂടും നിറയട്ടെ
വാരടി  കോരടി വലിച്ചൊന്നു പിടിക്കടി
വള്ളത്തിൽ മറിക്കടീ മറി മറി മറി മറിവോ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Elalamaali lamaali