മണവാളൻ പാറ ഇതു മണവാട്ടി പാറ
മണവാളൻ പാറ ഇതു മണവാട്ടി പാറ (2)
തമ്മിൽ പുണരാൻ പണ്ടു മുതൽക്കേ തപസ്സു ചെയ്യുന്നു
ഇവർ തപസ്സു ചെയ്യുന്നൂ (2)
മണവാളൻ പാറ ഇതു മണവാട്ടി പാറ
അമ്പലപ്പുഴ രാജാവിന്റെ അരുമക്കിടാത്തി
പൊൻചെമ്പകപ്പൂ നിറമുള്ള കൊച്ചു തമ്പുരാട്ടി (2)
പണ്ടൊരിക്കൽ പമ്പയാറ്റിൽ കുളിക്കടവിൽ (2)
വെച്ചു കണ്ടു മുട്ടീ കണ്ടാൽ നല്ലൊരു കാലിച്ചെറുക്കനെ
കണ്ടു മുട്ടീ കണ്ടാൽ നല്ലൊരു കാലിച്ചെറുക്കനെ
മണവാളൻ പാറ ഇതു മണവാട്ടി പാറ (2)
കണ്ണനെപ്പോൽ സുന്ദരൻ കണ്ടാൽ കറുമ്പൻ -അവർ
രണ്ടുപേരും പരസ്പരം ഹൃദയം കൈമാറി (2)
തമ്പുരാനറിഞ്ഞ നേരം കണ്ണിൽ തീ കത്തി
അവനെ കൊണ്ടു വന്നു കൈകാൽ കെട്ടി കായലിൽ താഴ്ത്തി
കായലിൽ താഴ്ത്തി..
ആ..ആ..ആ...
എട്ടുദിക്കും മുഴങ്ങുമാറലറികൊണ്ടേ
ആ കൊച്ചുതമ്പുരാട്ടി വന്നാ ചുഴിയിൽ ചാടി
ചുഴിയിൽ ചാടി
അന്നു രാവിൽ പൂനിലാവിൽ കായൽപരപ്പിൽ
പൊന്തി വന്നു രണ്ടുപേരും കരിങ്കല്ലായി
മണവാളൻ പാറ ഇതു മണവാട്ടി പാറ