ഖരഹരപ്രിയയായിരുന്നെങ്കിൽ

അരുൺ ദിവാകരൻ

മേളകർത്താ രാഗങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന 72 പ്രധാന രാഗങ്ങളിൽ ഇരുപത്തിരണ്ടാമത്തെ രാഗമാണ് ഖരഹരപ്രിയ. ഈ രാഗം ഖരഹരപ്രിയ എന്ന പേരിൽ അംഗീകരിക്കപ്പെട്ടത്‌ A D 1750 - ഓടു കൂടിയായിരിക്കും എന്ന് ദേവരാജൻ മാസ്റ്റർ തന്റെ "സംഗീതശാസ്ത്ര നവസുധ "എന്ന സംഗീതഗ്രന്ഥത്തിൽ പറയുന്നു.

നൂറ്റാണ്ടുകൾ പഴക്കം ഉള്ള ഒരു രാഗമാണ് ഖരഹരപ്രിയ . ഹരൻ എന്നാൽ ശിവൻ, പ്രിയ എന്നാൽ ഇഷ്ടപ്പെട്ടത് അർത്ഥം കൂടി വരുന്നുണ്ട്. ഹരപ്രിയ എന്നാണ് ഈ രാഗത്തിന്റെ ശരിയായ നാമമെന്നും 22 എന്ന സംഖ്യ ലഭിക്കാനായി ഖര എന്ന പദം കൂട്ടിച്ചേർത്തതാണെന്നും ഒരു അഭിപ്രായമുണ്ട്. എന്നാൽ ഖരഹരപ്രിയ എന്ന പദത്തിന് തന്നെ അർത്ഥം ഉണ്ട്. ഖരൻ എന്നത് ഒരു രാക്ഷസനും ഹരൻ എന്നാൽ നിഗ്രഹിക്കുന്നവൻ എന്നും അർത്ഥം കല്പിക്കുന്നു. ഹിന്ദുസ്ഥാനി സംഗീതത്തിലെ കാഫിഥാട്ട് ഈ രാഗത്തിന് തുല്യമാണ്.

മലയാള സംഗീതം പരിശോദിക്കുകയാണെങ്കില്‍ അതി പ്രഗത്ഭരായ പല സംഗീത സംവിധായകരും ഈ രാഗം തങ്ങളുടെ സംഗീതത്തിൽ പരീക്ഷിച്ചിട്ടുണ്ട്.
ദേവരാജന്‍ മാഷും ദക്ഷിണാ മൂർത്തി സ്വാമികളും അര്‍ജുനന്‍ മാസ്ടരും ഈ രാഗത്തിൽ അനവധി സിനിമാഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്.

ദേവരാജന്‍ മാസ്റ്ററുടെ ഗാനങ്ങൾ 

ദേവരാജന്‍ മാസ്റര്‍ ഈ രാഗത്തില്‍ ഒട്ടനവധി ഗാനങ്ങള്‍ കമ്പോസ് ചെയ്തിട്ടുണ്ടെങ്കിലും ഖരഹരപ്രിയയിലെ കീർത്തനങ്ങൾ പോലും തൊറ്റു പോകുന്ന കോമ്പോസിഷൻ ആണെന്നാണ് " സാമ്യമകന്നോരുദ്യാനമേ " എന്ന ഗാനത്തെ പിൽക്കാലത്തു പല പ്രഗത്ഭ സംഗീതജ്ഞരും അഭിപ്രായപ്പെട്ടത്.

" സാമ്യമകന്നോരുദ്യാനമേ കൽപ്പകോദ്യാനമേ 
നിന്റെ കഥകളി മുദ്രയാം കമലദളത്തിലെൻ ദേവിയുണ്ടോ ദേവി " 

ദക്ഷിണാമൂർത്തി സ്വാമിയുടെ ഗാനങ്ങൾ 

ദേവരാജന്‍ മാഷിന്റെ ഖരഹരപ്രിയയിലുള്ള ഗാനം നോക്കുകയാണെങ്കില്‍ സ്വാമികളുടെ ഖരഹരപ്രിയ തീരെ ലളിതമാണ്. ഖരഹരപ്രിയയിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ ചെയ്തിരിക്കുന്നതും സ്വാമി തന്നെ. ഈ രാഗത്തെ തന്റെ കോമ്പോസിഷനിലൂടെ ഇത്രയേറെ പ്രചാരത്തിൽ കൊണ്ട് വന്നതും ദക്ഷിണാമൂർത്തി സ്വാമികൾ ആണ്. 
.
1. ഉത്തരാ സ്വയംവരം കഥകളി കാണുവാൻ.....( ഡെയിഞ്ചർ ബിസ്‌കറ്റ് )
2. മനോഹരീ നിൻ മനോരഥത്തിൽ.....( ലോട്ടറി ടിക്കറ്റ് )
3. അശോക പൂർണ്ണിമ വിടരും വാനം.....( മറുനാട്ടിൽ ഒരു മലയാളി )
4. ചിരിയോ ചിരി ..ചിരിയോ ചിരി ...... ( കടുവയെ പിടിച്ച കിടുവ )
5. സന്ധ്യക്കെന്തിനു സിന്ദൂരം ............( മായ )
6. ദേവവാഹിനി തീരഭൂമിയിൽ .......( നൃത്തശാല )
7. കാർകൂന്തൽ കെട്ടിനെന്തിനു .......( ഉർവശി ഭാരതി )
8. പുലയനാർ മണിയമ്മ ...............( പ്രസാദം)
9. ചിത്ര ശിലാ പാളികൾ കൊണ്ടൊരു ( ബ്രഹ്മചാരി )
10. കണ്ണുണ്ടെങ്കിലും കണ്ണാടിയില്ലെങ്കിൽ.......( എഴുതാത്ത കഥ )

അർജുനൻ മാസ്റ്ററുടെ ഗാനങ്ങൾ 

ചന്ദ്രോദയം കണ്ടു ( സിന്ധു )
അനുവാദമില്ലാതെ അകത്തു വന്നു ( പുഴ )

ഈ രാഗത്തിൽ മറ്റു സംഗീത സംവിധായകരുടെ ഗാനങ്ങൾ 

ശരത് സംഗീത സംവിധാനം ചെയ്ത " ശ്രീരാഗമോ ( പവിത്രം )
രവീന്ദ്രൻ മാഷ് സംഗീതം നൽകിയ മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ ( കന്മദം )
മോഹൻ സിതാര സംഗീതം നൽകിയ " ധനുമാസ പെണ്ണിന് പൂത്താലി ( കഥാനായകൻ )
വിദ്യാസാഗർ സംഗീതം ചെയ്ത മിന്നും നിലാ തിങ്കളായ് ( എഴുപുന്ന തരകൻ ), പമ്പാ ഗണപതി ( പട്ടാളം )
യുവതലമുറയിൽ ദീപക് ദേവ് ഈ രാഗം നന്നായി അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്.
1 . സ്വയം വരചന്ദ്രികേ ( ക്രോണിക് ബാച്ചിലർ )
2.  പനിമതിയെ പുണരും ( സിംഫണി )
3  പിച്ചവെച്ചനാൾ മുതൽ ( പുതിയ മുഖം )