ഞാനൊരു കഥ പറയാം
ഞാനൊരു കഥ പറയാം
ഓഹോ...
മാനോടൊത്തു വളര്‍ന്നൊരു
മാനിനി തന് കഥ
ങ്ഹാ...
(ഞാനൊരു... )
മാന്തളിരൊത്തൊരു മെയ്യഴകാര്ന്നു
മാമുനികന്യക കാട്ടില്‍ വളര്‍ന്നു
മാമുനിക്കെങ്ങിനെ കന്യകയെ കിട്ടും
കിന്നാരം ചോദിച്ചാലുത്തരം മുട്ടും
(ഞാനൊരു... )
അടവിയിലെങ്ങൊരു രാജാവ് വന്നു
അവളിലൊരാനന്ദ ലോകമുണര്‍ന്നു
ആനന്ദലോകത്തിലെന്തു നടന്നു
ആരുമറിയാതെ വേളി നടന്നു
(ഞാനൊരു... )
പൊന്നുമകളുടെ കല്യാണക്കാര്യം
പുണ്യനിധിയാകുമച്ഛനറിഞ്ഞു
അച്ഛനറിഞ്ഞപ്പോഴെന്തോന്നുരച്ചു
എന്തോന്നുരക്കാന് - ആശിര്‍വദിച്ചു
(ഞാനൊരു... )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Njanoru kadha parayaam
Additional Info
Year:
1963
ഗാനശാഖ: