കുളിർകാറ്റേ നീ
കുളിർ കാറ്റേ - നീ
രവിയോടു പറയാമോ ചെന്ന്
ഹേമ തനിയെ നിൻ
വരവു കാത്തിരിക്കുന്നുവെന്ന്
കുളിർ കാറ്റേ - നീ
രവിയോടു പറയാമോ ചെന്ന്
മധുരസമൊഴുകുന്ന
മുരളിയുമായ് വന്ന്
പൂവണി വല്ലിയിൽ
തേൻ കുയിലായ് നിന്ന്
മധുരസമൊഴുകുന്ന
മുരളിയുമായ് വന്ന്
പൂവണി വല്ലിയിൽ
തേൻ കുയിലായ് നിന്ന്
മലരമ്പൻ ഒളിയമ്പ്
ചൊരിയുന്നുവെന്ന്...
കുളിർ കാറ്റേ - നീ
രവിയോടു പറയാമോ ചെന്ന്
താമരത്തളിർമെത്ത
തൂമയിലൊരുക്കി
ചന്ദനത്താലവും
മാലയുമായ് വന്ന്
താമരത്തളിർമെത്ത
തൂമയിലൊരുക്കി
ചന്ദനത്താലവും
മാലയുമായ് വന്ന്
മധുമാസനിശ നിന്നെ
തിരയുന്നുവെന്ന്
കുളിർ കാറ്റേ - നീ
രവിയോടു പറയാമോ ചെന്ന്
ഹേമ തനിയെ നിൻ
വരവു കാത്തിരിക്കുന്നുവെന്ന്
കുളിർ കാറ്റേ - നീ
രവിയോടു പറയാമോ ചെന്ന്
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kulirkaatte nee
Additional Info
ഗാനശാഖ: