താലോലം തങ്കം താലോലം (pathos)
താലോലം തങ്കം താലോലം
താലോലം തങ്കം താലോലം
തങ്കക്കിനാവുകൾ കണ്ടു കണ്ട്
സങ്കല്പ സംഗീതം കേട്ടു കേട്ട്
ആനന്ദത്തൊട്ടിലിൽ ആടിയാടി
ആരോമലേ നീ ഉറങ്ങുറങ്ങ്
താലോലം തങ്കം താലോലം
ആയിരമായിരം ആശാമലരുകൾ
വാരി വിരിച്ചോരെൻ ശയ്യയിൽ നീ
ആലോല പൂന്തെന്നൽ ഏറ്റു മയങ്ങൂ
ആത്മാവിൽ വന്ന വിരുന്നുകാരാ
ആത്മാവിൽ വന്ന വിരുന്നുകാരാ
താലോലം തങ്കം താലോലം
എത്രനാളായ് മധുര പ്രതീക്ഷതൻ
ഇങ്കു കുറുക്കി ഞാൻ കാത്തിരുന്നു
മുത്തു പൊഴിയുമീ തേൻചുണ്ടിൽ ചേർത്തൊരു
മുത്തം പകരാൻ കൊതിച്ചിരുന്നു
മുത്തം പകരാൻ കൊതിച്ചിരുന്നു
താലോലം തങ്കം താലോലം
താലോലം തങ്കം താലോലം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Thaalolam thankam