മൗലാ മൗലാ
മൗലാ ..മൗലാ ..മൗലാ ..മൗലാ ..
അല്ലാഹ് അല്ലാതെയില്ല.. ഇല്ലാ ഇലാരുമിഇല്ലാ
ഇലാഹല്ലാതെ ഇല്ലാ..
എല്ലാ സ്തുതിയും നിനക്കെല്ലാ പുകഴും നിനക്കല്ലോ
പരമപരനല്ലാഹ് ..
മണ്ണാൽ മെനഞ്ഞൊരിവർ മണ്ണായി മടങ്ങിടുന്നൊരല്ലോ
പരപരനല്ലാഹ് ..
ഇലാഹല്ലാതെ ഇല്ലാ.. ഇലാഹല്ലാതെ ഇല്ലാ..
വേനലാളുമീ ചാഞ്ഞ ചില്ലയിൽ..
മാഞ്ഞുപോകയായ് ജീവശോഭകൾ..
ദുനിയാവിൻ മായയാൽ സകലം മറന്നുപോയി
പരമാർദ്ധമോർക്കുവാൻ സമയമരുളൂ ..
പൊള്ളും മനക്കടലിൽ വിങ്ങും
നീറിത്തെന്നിത്തളർന്നടിഞ്ഞുവല്ലോ
ചങ്കിൻ ഞരമ്പിനേക്കാൾ എന്നോടടുത്തുള്ളൊരാ
എൻറെ ഉടയവനെയല്ലാഹ്..
എല്ലാം നീയല്ലേ ..അല്ലാഹ് ..
ബന്ധനങ്ങളായ് ബന്ധമങ്ങനെ
സ്വന്തമെന്നതോ നൊമ്പരങ്ങളായ്...
അഹദോനെ വാഴ്വു നീ അകലെ അനന്തമായ്
അകലുമീ പാതയിൽ ..അവിടമണയാൻ
വിണ്ണിൽ തിളങ്ങും ചന്ദ്രകാലം പതിച്ചവനെ
എല്ലാമറിയുമെന്റെ റഹുമാനേ..
നീറും വെയിലിൽ വർഷമേഘം ഇറക്കിയോനെ
എല്ലാ പൊരുളും നീയേ തമ്പുരാനേ....
അല്ലാഹ് അല്ലാതെയില്ല ഇല്ലാ ഇലാരുമില്ലാ...
ഇലാഹല്ലാതെ ഇല്ലാ..
എല്ലാം നീയല്ലേ ..അല്ലാഹ് ....