ഉണ്ണിയാരാരിരോ

ആരാരിരോ ആരിരോ..
ഉം..ഉം..ഉം...

ഉണ്ണിയാരാരിരോ തങ്കമാരാരിരോ (2)
എന്റെ പിഞ്ചോമനപൂങ്കുരുന്നാരാരിരോ
കൊച്ചു പൊന്നുംകിനാവിന്റെ പൂമഞ്ചലില്‍
ഏഴു ലോകങ്ങളും കണ്ടു വാ... (ഉണ്ണിയാരാരിരോ..)

സ്വര്‍ണ്ണമാന്‍കൈകളും വര്‍ണ്ണമേഘങ്ങളും
നിന്റെ പേരോടുമാ സ്വപ്നലോകങ്ങളും (2)
കണ്ടു പുന്നാരമോന്‍ നാളെയാളാകണം
നാടിന്നാരാധ്യനായ് നീ വളര്‍ന്നീടണം
ആ‍രിരാരാരിരോ..
ജന്മസാഫല്യമേ നീയുറങ്ങോമനേ
എന്റെയാരോമലേ ആരിരോ...

നാളെ നിന്‍പാതയില്‍ നൂറു പൊന്‍പൂവുകള്‍
പൂത്തുലഞ്ഞീടുവാന്‍ കോടിയാശംസകള്‍ (2)
മനസ്സു നന്നായ് വരേണം മഹാനാകണം
ആയുരാരോഗ്യസൌഖ്യം തരും തമ്പുരാന്‍..
ആരിരാരാരിരോ..
ജന്മസാഫല്യമേ നീയുറങ്ങോമനേ
എന്റെയാരോമലേ ആരിരോ...
(ഉണ്ണിയാരാരിരോ....)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
unni aarariro

Additional Info

അനുബന്ധവർത്തമാനം