കിനാവിലെ ജനാലകൾ
കിനാവിലെ ജനാലകൾ തുറന്നിടുന്നതാരാണോ......
വിമൂകമാം വിപഞ്ചിയിൽ വിരൽ തൊടുന്നതാരാണോ....
നിലാത്തൂവലാലെൻ മുടി മെല്ലെത്തലോടി മയക്കുന്ന കാറ്റിന്റെ കൈകളോ.....(കിനാവിലെ....തൊട്ടതാരാണോ)
ചുവരുകളിൽ മഴയെഴുതിയ ചിത്രം പോലെ...
പുലരികൾ വരവായ് കതിരൊളിയായ്.....
മഴമുകിൽ ഇലകൾ തൻ തുമ്പിൽ ഇളവെയിൽ
തൊടുകുറി ചാർത്തി പുതുപുടവകളണിയുകയായ്.......
നീലക്കണ്ണിന്റെ കണ്ണാടിയിൽ നോക്കി
മതിവരുവോളം പൊൻപീലി ചൂടും ഞാൻ......
രാവിലെൻ നിലാവിനെ ഇന്നെണ്ണ ചായം മുക്കി വർണ്ണങ്ങൾ ചേർക്കുമോ....(കിനാവിലെ.....തൊട്ടതാരാണോ)
കവിളിണയിൽ കനവുകളുടെ വെട്ടം കണ്ട്....
സുരഭികൾ വിരിയും പുഴയരികിൽ.....
ചെറുകുളിരലകൾ തൻപായിൽ പനിമതി
മുഖപടം നീക്കി കരിമിഴിയിതളെഴുതുകയായ്....
ഈറൻ തണ്ടിന്റെ ചെല്ലക്കുഴലൂതി....
ഇതുവഴി പോകും പൊന്നാവണി പൂങ്കാറ്റേ........
നാളെയെൻ പൂവാടിയിൽ പൊന്നൂഞ്ഞാലിലാടാനും പാടാനും പോരുമോ......(പല്ലവി)
( കിനാവിലെ....... തൊട്ടതാരാണോ)