കാതോരം
കാതോരം പാടീടാൻ വാ വാ
ഈ കാണാപ്പൂ തേനുണ്ണാൻ നീ വാ (2)
മുട്ടി മുട്ടി തുടിയ്ക്കട്ടെ ഞാൻ
നിന്റെ നെഞ്ചിലൊട്ടി പിടിയ്ക്കട്ടെ ഞാൻ
നീ പാടിയാടും പാട്ടിൽ പട്ടു തോൽക്കും പാട്ടിൽ
കേട്ടു ഞാനെൻ സന്തോഷം.... ഹൊയ്യാ ഹൊയ്.. (കാതോരം......നീ വാ)
മഞ്ഞു വീഴും രാവിൽ മന്ത്രജാല കൂട്ടിൽ
മൗനരാഗ പൂങ്കുരുന്നായ്
കണ്ടുറങ്ങാതെന്നും കാത്തിരിയ്ക്കും ഞാൻ
നിൻ കാലനക്കം കേട്ടീടുവാൻ
ചാഞ്ചാടും മെയ്യനക്കം കേട്ടീടുവാൻ
പുന്നാര പൂവരിമ്പേ മന്ദാര തേൻ തിടമ്പേ
എന്നും നീ പോരുമോ നെഞ്ചിൽ ചായുമോ
എന്റെ നീഹാര ലയബിന്ദുവായ്... ഹൊയ്യാ ഹൊയ്.. (കാതോരം.....നീ വാ)
ഉള്ളിലോരു മോഹം കൂടൊരുയ്ക്കി താനേ
തുള്ളിയാടും എൻ പ്രായം
മെയ്യിലേതോ മാധവത്തിൻ മന്ദഹാസം പൂവായ്
പൂത്തു മിന്നും എൻ ദാഹം
ഒന്നൊന്നായ് പൂത്തു മിന്നും എൻ ദാഹം
ശൃംഗാര പാൽകുഴമ്പേ സംഗീത തേൻകടമ്പേ...
എന്നും നീ പോരുമോ നെഞ്ചിൽ ചായുമോ
എന്റെ നീഹാര ലയബിന്ദുവായ്... ഹൊയ്യാ ഹൊയ്..(പല്ലവി)
(കാതോരം..............നീ വാ)