കൊഞ്ചും കുയിൽ

കൊഞ്ചും കുയിൽ പാട്ടു കേട്ട് നിൻ കിന്നാരം കേട്ട് 
എന്നിൽ ഉല്ലാസം ഇതൾ ചൂടിയോ... 
നെഞ്ചിൽ ഉന്മാദ മഴ മൂടിയോ......
കുഞ്ഞിക്കുളിരാർന്ന ചുണ്ടിൽ ഈ ചിന്ദൂരച്ചെണ്ടിൽ 
കൊഞ്ചിപാടാത്ത പാട്ടല്ലയോ തുള്ളി തൂവാത്ത തേനല്ലയോ... 

അല്ലിത്തളിരോലത്തുമ്പിൽ ചെല്ലച്ചെറു പീലിക്കൂട്ടിൽ 
നിന്നെ കളിയാക്കിയേതോ കുഞ്ഞിക്കുയിൽ പാടും നേരം 
മഞ്ഞു കുളിരോമൽത്തൂവൽ മെല്ലെക്കുടഞ്ഞാടും മെയ്യിൽ 
ഉള്ളിൽ പിടഞ്ഞോടും കാറ്റായ് പുല്കി പുണർന്നാടും നേരം 
ഞാൻ വിരിയ്ക്കുന്നു മഞ്ചം എൻ കനിവാർന്ന നെഞ്ചം 
തമ്മിൽ പിണങ്ങാതെ പിരിയാതെ ഉയിരൊന്നു ചേരാം...
ഉയിരൊന്നു ചേരാം.............(കൊഞ്ചും കുയിൽ......മഴ മൂടിയോ)

തങ്കതതിടമ്പാടും രാവിൽ തിങ്കൾ തിരി താഴും രാവിൽ 
എന്നെ പനിനീരിൽ മൂടും കന്നി കനവിൻ നിലാവേ 
വർണ്ണക്കവിളോരമാകെ സ്വർണ്ണത്തളിരാൽ തലോടി 
വാലിട്ടെഴുതാതെ മിന്നും കണ്ണിൽ കടൽനീലം തേടി 
നാം കൊതിയ്ക്കുന്ന ബന്ധം നീ എനിയ്ക്കെന്നും സ്വന്തം
തമ്മിൽ പിണങ്ങാതെ പിരിയാതെ ഉയിരൊന്നു ചേരാം...
ഉയിരൊന്നു ചേരാം.............(പല്ലവി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
konchum kuyil

Additional Info

Year: 
1995

അനുബന്ധവർത്തമാനം