തങ്കപ്പൂ
തങ്കപ്പൂ കിണ്ണത്തിൽ തുള്ളിത്തൂവും
താരുണ്യത്തേനേ നീ കൂടെ പോരൂ (2)
കണ്ണിൽ കണ്ട തിളക്കം....
നെഞ്ചം കൊഞ്ചും ഇണക്കം (2)
മണിക്കവിൽ ചുവക്കുമ്പൊഴോ
മാറിൽ നഖക്ഷതം തുടുക്കുമ്പൊഴോ
അരികിൽ വന്നു അടിമുടി തഴുകവേ തരളമായ്
തങ്കപ്പൂ കിണ്ണത്തിൽ തുള്ളിത്തൂവും
താരുണ്യത്തേനേ നീ കൂടെ പോരൂ (2)
മഞ്ഞിൻ മണി മുത്തണിചെപ്പേ
മന്ത്രത്താലി മാറിൽ ചാർത്തണ്ടേ
കുഞ്ഞിക്കുയിൽ പാട്ടിൽ കൂത്താടും
മാരിക്കാലത്തീരം പൂകണ്ടേ
നിന്നെത്തേടി താനം പാടി തുടിയ്ക്കും
ചെല്ലക്കാറ്റിൻ ചില്ലക്കയ്യിൽ മയങ്ങാൻ
അല്ലിച്ചുണ്ടിൽ താനേതെന്നിത്തുളുമ്പും
മല്ലിപ്പൂവിൻ കന്നിത്തേനും കുടിയ്ക്കാം
മണിക്കവിൽ ചുവക്കുമ്പോഴോ
മാറിൽ നഖക്ഷതം തുടുക്കുമ്പോഴോ (2)
അരികിൽ വന്നു അടിമുടി തഴുകവേ തരളമായ്
തങ്കപ്പൂ കിണ്ണത്തിൽ തുള്ളിത്തൂവും
താരുണ്യത്തേനേ നീ കൂടെ പോരൂ (2)
തിങ്കൾ തുടുക്കും കുങ്കുമപ്പൂവേ
ഓ... വർണ്ണക്കൊടി പൂണാരം വേണ്ടേ
മഞ്ഞക്കണി കൊന്നപ്പൊന്നുണ്ടോ
മാണിക്യത്തിൻ മായക്കല്ലുണ്ടോ
മാരൻ വന്നീ മാറിൽ ചേർക്കും മയക്കം
പാടിത്തത്തും മാടപ്രാവിൻ മയക്കം
തമ്മിൽത്തമ്മിൽ താളം തുള്ളും തിടുക്കം
ഒന്നിച്ചൊന്നായി ചേരാം നമ്മൾക്കൊടുക്കം
മണിക്കവിൾ ചുവക്കുമ്പോഴോ
മാറിൽ നഖക്ഷതം തുടുക്കുമ്പോഴോ (2)
അരികിൽ വന്നു അടിമുടി തഴുകവേ തരളമായ്
(പല്ലവി)